കുമ്പള: (my.kasargodvartha.com 30.12.2020) ശാസ്ത്ര സാങ്കേതിക രംഗത്ത് നൂതന ആശയങ്ങൾ കൈമാറുന്ന വിദ്യാർഥികൾക്ക് വേണ്ടി കേന്ദ്രസർക്കാരിനു കീഴിലുള്ള ശാസ്ത്ര-സാങ്കേതിക വകുപ്പും നാഷണൽ ഇന്നവേഷൻ ഫൗൺഡേഷനും സംയുക്തമായി നൽകുന്ന ഇൻസ്പെയർ അവാർഡ് സ്കോളർഷിപ് ജി എസ് ബി എസ് കുമ്പളയിലെ വിദ്യാർത്ഥികൾക്ക്.
ഏഴാം തരം വിദ്യാർത്ഥിനികളായ ഫാത്വിമത് മസ്ഊദയും തൃഷയുമാണ് ഈ നേട്ടം കൈവരിച്ചത്. മൊഗ്രാൽ പുത്തൂരിലെ പത്മനാഭ- ശോഭ ദമ്പതികളുടെ മകളാണ് തൃഷ, മംഗൽപാടിയിലെ മുഹമ്മദിൻ്റെ മകളാണ് ഫാത്വിമത് മസ്ഊദ.
ദൈനംദിന ജീവിതത്തിൽ വളരെ ഉപകാരപ്പെടുന്ന ടൂ വേ ടോർച്, ടിഫിൻ ഓപണർ എന്നീ ആശയങ്ങൾ മുന്നോട്ടുവെച്ച ഈ വിദ്യാർത്ഥികൾക്ക് ആദ്യ ഘട്ടത്തിലെ പതിനായിരം രൂപയാണ് അവാർഡ് തുകയായി ലഭിച്ചത്.
Keywords: Kerala, News, Muliyar, Students, Award, Central Government, Education, Inspire Award, Trisha, Fathimath Mashooda, Fatimath Masooda and Trisha receive Central Government Inspire Award for Two Way Torch and Tiffin Opener.
< !- START disable copy paste -->