Join Whatsapp Group. Join now!

വേര്‍തിരിവുകള്‍ ഇല്ലാത്ത സാമൂഹിക ഉള്‍ച്ചേരലുകളാണ് ഭിന്നശേഷികാര്‍ക്ക് വേണ്ടതെന്ന് ജില്ലാ ജഡ്ജ് എസ് എച്ച് പഞ്ചപകേശന്‍

District Judge SH Panchapakesan said that differently-abled people need social inclusion #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മുളിയാര്‍: (my.kasargodvartha.com 0612.2020) വേര്‍തിരിവുകള്‍ ഇല്ലാത്ത സാമൂഹിക ഉള്‍ച്ചേരലുകളാണ് ഭിന്നശേഷികാര്‍ക്ക് വേണ്ടതെന്ന് ജില്ലാ ജഡ്ജ് എസ് എച്ച് പഞ്ചപകേശന്‍ പറഞ്ഞു. കോട്ടൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്കര ഫൗണ്ടഷന്‍ സെന്റര്‍ ഫോര്‍ ചൈല്‍ഡ് ഡിവലൊപ്‌മെന്റില്‍ ലോക ഭിന്നശേഷി ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്ന ശേഷിക്കാരെ സമൂഹത്തില്‍ വേര്‍തിരിവുകള്‍ ഇല്ലാതെ കാണാനും സമൂഹത്തിന്റെ മുഘ്യധാരയിലേക്ക് കൊണ്ടുവരാനും വേണ്ടിയാണ് ഭിന്നശേഷി നിയമം 2016 കൊണ്ടു ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഭിന്നശേഷി ദിനത്തിന്റെ ഭാഗമായി നടത്തിയ സെമിനാറില്‍ 'ഭിന്നശേഷി കുട്ടികളില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ആവശ്യകത' എന്ന വിഷയത്തില്‍ പരിയാരം സി എച് എം എം മള്‍ട്ടി സ്‌പെഷ്യലിറ്റി റീഹാബിലിറ്റേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രോജക്ട് മാനേജര്‍ ആദം സദായും, 'ഭിന്നശേഷി കുട്ടികളുടെ ആനുകൂല്യങ്ങളും അവസരങ്ങളും' എന്ന വിഷയത്തില്‍ പരിവാര്‍ കേരളം സംസ്ഥാന പ്രസിഡണ്ട് കരുണാകരന്‍ എം പിയും സംസാരിച്ചു. മാത്രമല്ല 'കുട്ടികളിലെ പഠന വൈകല്യം നേരത്തെ തിരിച്ചറിയാം' എന്ന വിഷയത്തില്‍ അക്കര ഫൗണ്ടേഷന്‍ റീഹാബിലിറ്റേഷന്‍ സൈക്കോളജിസ്റ്റ് റീമ ബി എസ് വിഷയാവതരണം നടത്തി.

സംസ്ഥാനത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നും ആളുകള്‍ സെമിനാറില്‍ പങ്കെടുത്തു. തുടര്‍ന്ന് ഭിന്നശേഷി കുട്ടികള്‍ക്കിടയില്‍ ആദ്യത്തെ മ്യൂസിക് ബാന്‍ഡ് ആയ അക്കര ഫൗണ്ടേഷന്‍ മ്യൂസിക് ബാന്‍ഡിന്റെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച വ്യത്യസ്ത കലാപരിപാടികള്‍ നടന്നു. പരിപാടിയില്‍ അക്കര ഫൗണ്ടഷന്‍ മാനേജിങ് ട്രസ്റ്റീ ഫിന്‍സര്‍ അക്കര അധ്യക്ഷത വഹിച്ചു. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്ഷന്‍ ഓഫീസര്‍ ദിനേശ്, ജില്ലാ ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ. അശോക്, സാമൂഹ്യ പ്രവര്‍ത്തക സുലൈഖ മാഹിന്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ട് ടീം അംഗം സുനില്‍ മാളിയേക്കല്‍, ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ് ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട് രാകേഷ്, സെന്റര്‍ ഫോര്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ ഹെഡ് ജിനില്‍ രാജ് എന്നിവര്‍ സംബന്ധിച്ചു. അക്കര ഫൗണ്ടഷന്‍ മാനേജര്‍ മുഹമ്മദ് യാസിര്‍ സ്വാഗതവും അക്കര ഫൗണ്ടഷന്‍ സ്പീച്ച് തേറാപ്പിസ്റ്റ് എലിസിബത് നന്ദിയും പറഞ്ഞു.

കോട്ടികുളത്തെ പ്രമുഖ വ്യവസായി അക്കര അബ്ദുൽ അസീസ് ഹാജി ചെയർമാനായുള്ള അക്കര ഫൗണ്ടേഷൻ വിവിധ കാരുണ്യ പ്രവർത്തനമാണ് നടത്തിവരുന്നത്.


Keywords: Kerala, News, DIstrict, Judge, SH Panchapakesan, Differently-abled people, Social inclusion, Kasaragod, Muliyar, District Judge SH Panchapakesan said that differently-abled people need social inclusion without any discrimination.


Post a Comment