കാസര്‍കോട്: (my.kasargodvartha.com 19.12.2020) മുന്‍ ഡി സി സി പ്രസിഡണ്ട് കോടോത്ത് ഗോവിന്ദന്‍ നായരുടെ 10-മത് ചരമവാര്‍ഷിക അനുസ്മരണ ചടങ്ങ് ഡി സി സി ഓഫീസില്‍ നടന്നു. ഛായചിത്രത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടത്തി. അനുസ്മരണ യോഗം ഡി സി സി പ്രസിഡണ്ട് ഹകീം കുന്നില്‍ ഉദ്ഘാടനം ചെയ്തു.
കെ നീലകണ്ഠന്‍, അഡ്വ. എ ഗോവിന്ദന്‍ നായര്‍, പി എ അശ്‌റഫ് അലി, വിനോദ് കുമാര്‍ പള്ളയില്‍ വീട്, കരുണ്‍ താപ്പ, എം കുഞ്ഞമ്പു നമ്പ്യാര്‍, എം സി പ്രഭാകരന്‍, കെ ഖാലിദ്, എ വാസുദേവന്‍, ജമീല അഹ് മദ്, അര്‍ജുനന്‍ തായലങ്ങാടി, നാരായണന്‍ നായര്‍, ഹനീഫ് ചേരങ്കൈ, കുഞ്ഞി വിദ്യാനഗര്‍, ശ്രീധരന്‍ ചൂരിത്തോട്, അച്ചേരി ബാലകൃഷ്ണന്‍, പി രാമചന്ദ്രന്‍ മാസ്റ്റര്‍, പി കെ വിജയന്‍, ഉമേശന്‍ അണങ്കൂര്‍, രതീഷ് കാട്ടുകുളങ്ങര, ഖാദര്‍ മാന്യ എന്നിവര്‍ സംബന്ധിച്ചു.
Keywords: Kerala,News, D C C, Congress commemorated the 10th death anniversary of Kodoth Govindan Nair