Join Whatsapp Group. Join now!

ചന്ദ്രഗിരി ലയണ്‍സ് ക്ലബ് ഡയാലിസിസ് യൂണിറ്റ് തുറന്നു

Chandragiri Lions Club opens dialysis unit#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാസര്‍കോട്: (my.kasargodvartha.com 03.12.2020) നിര്‍ധനരായ വൃക്ക രോഗികള്‍ക്കുള്ള ചന്ദ്രഗിരി ലയണ്‍സ് ക്ലബിന്റെ ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ലയണ്‍സ് ക്ലബ് ഇന്റര്‍നാഷനല്‍ 318ഇ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോക്ടര്‍ ഒ വി സനല്‍ നിര്‍വ്വഹിച്ചു. കാരുണ്യ സ്പര്‍ശം പദ്ധതിയുടെ ഭാഗമായി മാലിക് ദീനാര്‍ ആശുപത്രിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. 3 മെഷീനുകളാണ് ഇപ്പോള്‍ മാലിക് ദീനാര്‍ ആശുപത്രിയില്‍ സജ്ജമാക്കിയിട്ടുള്ളത്.



ഡയാലിസിസ് കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ക്ലബ് പ്രസിഡണ്ട് ഫാറൂഖ് കാസ്മി അദ്ധ്യക്ഷത വഹിച്ചു. കാബിനെറ്റ് സെക്രട്ടറി ഷാജി ജോസഫ്, ട്രഷറര്‍ രാമചന്ദ്രന്‍, പ്രശാന്ത് ജി നായര്‍, വേണു ഗോപാല്‍, സി എല്‍ റശീദ്, അശ്റഫ് ഐവ, പി ബി അബ്ദുല്‍ സലാം, മാലിക് ദീനാര്‍ ആശുപത്രി ഡയറക്ടര്‍ കെ എസ് അന്‍വര്‍ സാദത്ത്, ക്ലബ് സെക്രട്ടറി ശംസീര്‍ റസൂല്‍, ജലീല്‍ മുഹമ്മദ്, ശാഫി എ നെല്ലിക്കുന്ന്, അബ്ദുല്‍ ഖാദര്‍ തെക്കില്‍, എം എം നൗശാദ്, ടി കെ, നസീര്‍, മഹ് മൂദ് ഇബ് റാഹിം എരിയാല്‍, റഈസ് മുഹമ്മദ്, ശരീഫ് കാപ്പില്‍, ആരിഫ് തളങ്കര, ഇര്‍ശാദ് കെ സി, എ കെ ഫൈസല്‍, സി യു മുഹമ്മദ് ചേരൂര്‍, ആസിഫ് ടി എ, എന്‍ എ അബ്ദുല്‍ ഖാദര്‍, ശിഹാബ് തോരവളപ്പില്‍ സംബന്ധിച്ചു.


Keywords: News, Kerala, Kasaragod, Chandragiri Lions Club opens dialysis unit
 

Post a Comment