നീലേശ്വരം: (my.kasargodvartha.com 22.11.2020) നഗരസഭാ പരിധിയിലെ ഹോട്ടല്‍, റസ്റ്ററന്റുകള്‍, തട്ടുകടകള്‍ എന്നീ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം മാറ്റി. രാവിലെ ഏഴു മുതല്‍ രാത്രി എട്ടുവരെ ദീര്‍ഘിപ്പിച്ചാണ് നഗരസഭാ സെക്രട്ടറി സി കെ ശിവജി ഉത്തരവിറക്കിയത്.
നേരത്തെ രാത്രി ഏഴുവരെയായിരുന്നു സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം. രജിസ്റ്ററുകളും, സാനിറ്റൈസറുകളും നിര്‍ബന്ധമാണെന്നും മുഴുവന്‍ ജീവനക്കാരും ശരിയായ രീതിയില്‍ ഗ്ലൗസും, മാസ്‌ക്കും ധരിക്കണമെന്നും നിര്‍ദേശിച്ചു.
കോവിഡ് മാനദണ്ഡങ്ങള്‍ നടപ്പിലാക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ഇതു സംബന്ധിച്ചു ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറിക്കുപുറമേ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ജമാല്‍ അഹ മദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ വി രാജീവന്‍, ജെ എച്ച് ഐ ടി വി രാജന്‍, മാഷ് പദ്ധതി കണ്‍വീനര്‍ ടി വി ഹരിദാസ് സംബന്ധിച്ചു.