കാസര്‍കോട്: (my.kasargodvartha.com 03.11.2020) കൗണ്‍സിലിംഗ്, വ്യക്തിത്വ പരിശീലന മേഖലകളിലെ പ്രവര്‍ത്തകരുടെ സംഘടനയായ കേരള കൗണ്‍സിലേര്‍സ് ആന്‍ഡ് ട്രെയിനേര്‍സ് ട്രേഡ് യൂണിയന്റെ വനിതാ വിഭാഗം ജില്ലാ കമ്മിറ്റി നിലവില്‍ വന്നു. സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കിക്കൊണ്ടുള്ള കെ സി ടി ടി യു ലേഡീസ് വിംഗ്, ജില്ലാ കോര്‍ഡിനേറ്റര്‍ സായിഖ ഫയാസിന്റെ അധ്യക്ഷതയില്‍ നീലേശ്വരം പോലീസ് ഇന്‍സ്‌പെക്ടര്‍ രൂപ മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു.
അഡ്വ: അഇഷ തസ്‌നീം സഫ്വാന്‍ സ്ത്രീകളും നിയമവും എന്ന വിഷയത്തില്‍ സംസാരിച്ചു. അമേരിക്കന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് ഹോള്‍ഡര്‍ ഫാത്വിമത്ത് ശംന, ലേഡീസ് വിംഗ് സംസ്ഥാന ഭാരവാഹികളായ തഹ്‌സീന്‍ ശാക്കിര്‍, ബേബി എ, ലക്ഷ്മി എന്നിവരും ജില്ലാ പ്രസിഡണ്ട് ശ്രീരാജ് കെ വി യും ആശംസകളര്‍പ്പിച്ചു.
ജില്ലാ ഭാരവാഹികളായി സായിഖ ഫയാസ് (കോര്‍ഡിനേറ്റര്‍), കവിത കുമാരി കെ (കണ്‍വീനര്‍), ഡെല്‍ന വില്‍സണ്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. സൂം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നൂറോളം ആളുകള്‍ സംബന്ധിച്ചു.
Keywords: News, Kerala, Kasaragod, KCTT, Women, women's section of the KCTT Union came into existence