പട്‌ല: (my.kasargodvartha.com 11.11.2020) പട്‌ലയുടെ വികസന കുതിപ്പിന് ചുക്കാന്‍ പിടിച്ച രണ്ടാം വാര്‍ഡ് മെമ്പര്‍ എം എ മജീദിന് പട്‌ല വാര്‍ഡ് സാനിറ്റൈസേഷന്‍ കമ്മീറ്റി സ്‌നേഹോപഹാരം നല്‍കി അനുമേദിച്ചു.
മുസ്ലിം ലീഗ് നേതാവും പൗരപ്രമുഖനും പൊതുകാര്യ പ്രസക്തനുമായ അദ്ദേഹം രണ്ട് പ്രാവശ്യം മധൂര്‍ പഞ്ചായത്തില്‍ പട്‌ലയെ പ്രതിനിധീകരിച്ചു. പട്‌ലയുടെ ചരിത്രത്തില്‍ തുല്യതയില്ലാത്ത നേട്ടങ്ങളും വികസന പ്രവര്‍ത്തനങ്ങളുമാണ് ഇക്കാലയളവില്‍ അദ്ദേഹത്തിന്റെ ശ്രമഫലമായി നാട്ടിലേക്ക് കൊണ്ട് വന്നതെന്ന് കമ്മിറ്റി വിലയിരുത്തി.
ചടങ്ങില്‍ അസ്ലം പട്‌ല അദ്ധ്യക്ഷത വഹിച്ചു. എം എ മജീദിന് പട്‌ല ഗവ: ഹൈസ്‌കൂള്‍ പി ടി എ പ്രസിഡണ്ട് എച്ച് കെ അബ്ദുര്‍ റഹ് മാന്‍ സ്‌നേഹോപഹാരം കൈമാറി. സി എച്ച് അബുബക്കര്‍, എം കെ ഹാരിസ്, കെ എം സഈദ്, പവിത്രന്‍, ഉഷ, റഹ് മത്ത്, ഹസീന സംസാരിച്ചു.
എം എ മജീദ് മറുപടി പ്രസംഗം നടത്തി. സ്‌നേഹോപഹാരം നല്‍കി ആദരിച്ചതിന് വാര്‍ഡ് സാനിറ്റൈസേഷന്‍ കമ്മീറ്റിക്ക് നന്ദി അറിയിച്ചു. ശോഭാ രാമചന്ദ്രന്‍ സ്വാഗതവും റാസ പട്‌ല നന്ദിയും പറഞ്ഞു.
അനീസ മന്‍സൂര്‍ മല്ലത്തിനെ വാര്‍ഡ് വികസന സമിതി അനുമേദിച്ചു
അമ്മങ്കോട്: നിരന്തര സേവനത്തിലൂടെ മാതൃക പ്രവര്‍ത്തനം നടത്തിയ മുളിയാര്‍ ഗ്രാമ പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്തിനെ വാര്‍ഡ് വികസന സമിതി യോഗം അനുമേദിക്കുകയും ഉപഹാരം നല്‍ക്കുകയും ചെയ്തു.
വികസനസമിതി ചെയര്‍മാന്‍ ശരീഫ് കൊടവഞ്ചി അധ്യക്ഷത വഹിച്ച പരിപാടിയില്‍ കണ്‍വീനര്‍ വേണുകുമാര്‍ സ്വാഗതം പറഞ്ഞു. മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം കുഞ്ഞമ്പു നമ്പ്യാര്‍, വൈസ് പ്രസിഡണ്ട് എം സി പ്രഭാകരന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ മണികണ്ഠന്‍ ഓമ്പയില്‍, വികസന സമിതി ഭാരവാഹികളായ ബി സി കുമാരന്‍, മാധവന്‍നമ്പ്യാര്‍, പ്രകാശ് റാവു, പൊന്നപ്പന്‍, അബ്ബാസ് കൊള്‍ച്ചപ്പ്, കൃഷ്ണന്‍ ചേടിക്കാല്‍, കാര്‍ഷിക ബാങ്ക് ഡയറക്ടര്‍ ഗോപാലന്‍ നായര്‍, സാമൂഹ്യ പ്രവര്‍ത്തകരായ ഭാസ്‌കരന്‍നായര്‍, ഉപേന്ദ്രന്‍ അമ്മങ്കോട്, നാരായണന്‍ മാസ്റ്റര്‍, ജയചന്ദ്രന്‍ മാസ്റ്റര്‍, ഹമീദ് മല്ലം, കിരണ്‍ ഡിസൂസ,രാജന്‍, സുമതി, ഗീത തുടങ്ങിയവര്‍ പങ്കെടുത്തു. ഗ്രാമസഭാ കോഓഡിനേറ്ററായി സേവനമനുഷ്ടിക്കുന്ന വേണുകുമാര്‍ മാസ്റ്ററെ ഷെരീഫ് കൊടവഞ്ചി ഷാളണിയിച്ചു.
Keywords: Kerala, News, Ward Member, MA Majeed, speech, Ward members Felicitated