Join Whatsapp Group. Join now!

പുതുതായി തുടങ്ങാൻ പോകുന്ന കരിങ്കല്‍ ക്വാറിക്കെതിരെ വ്യത്യസ്ത സമരങ്ങള്‍; കൊന്നക്കാട് 100 മണിക്കൂര്‍ റിലേ സത്യാഗ്രഹം; വടക്കാംകുന്നില്‍ ദശദിനസമരം

Various struggles against the newly started granite core; Konnakkad 100 hour relay satyagraha; Ten-day strike on North Hill

വെള്ളരിക്കുണ്ട്: (my.kasargodvartha.com 02.11.2020) കേരള പിറവി ദിനത്തില്‍ താലൂക്കില്‍ പരിസ്ഥിതിസംരക്ഷണത്തിനു വേണ്ടി വ്യത്യസ്ത സമരങ്ങള്‍. ബളാല്‍ പഞ്ചായത്തിലെ കൊന്നക്കാടും കരിന്തളം പഞ്ചായത്തിലെ വടക്കാംകുന്നിലുമാണ് പരിസ്ഥിതി പ്രവര്‍ത്തകരും പരിസരവാസികളും കൈകോര്‍ത്തത്.


കൊന്നക്കാട് പാമ തട്ട് സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് നൂറ് മണിക്കൂര്‍ റിലേ സത്യാഗ്രഹത്തിന് കേരള പിറവി ദിനത്തില്‍ തുടക്കം കുറിച്ചത്. പാമ തട്ടില്‍ വരാന്‍ പോകുന്ന കരിങ്കല്‍ ക്വാറിക്കെതിരെ അനിശ്ചിത കാല സമരം നടന്നു വരുന്നുണ്ട്.


പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം സമരത്തിന് പിന്തുണ നല്‍കിയിട്ടില്ല. ബളാല്‍ പഞ്ചയാത്തിലെ കൊന്നക്കാട് കോട്ടന്‍ചേരി മലനിരകളിലെ പാമത്തട്ടില്‍ നടത്തുന്ന കരിങ്കല്‍ ഖനന നീക്കത്തിനെതിരെ കൊന്നക്കാട് ടൗണില്‍ പാമത്തട്ട് സംരക്ഷണസമിതി സംഘടിപ്പിച്ച 100 മണിക്കൂര്‍ റിലേ സത്യാഗ്രഹം അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.യോഗത്തില്‍ ഷാജി തൈലംമാനാല്‍ അധ്യക്ഷത വഹിച്ചു. റിജോഷ് ജോസ് മൂലേച്ചാലില്‍, സണ്ണി പൈകട, പ്രവീണ്‍ മാഷ് (നെയ്തല്‍), മാത്യൂസ് വലിയവീട്ടില്‍, ഷിനോജ് ഇളംതുരുത്തിയില്‍, ജിന്‍സണ്‍ തോമസ് വള്ളിയാംതടത്തില്‍ സംസാരിച്ചു.കൂടന്‍കുളം സമരനായകന്‍ ഡോ. എസ് പി ഉദയകുമാര്‍, സി ആര്‍ നീലകണ്ഠന്‍, ശ്രീരാമന്‍ കൊയ്യോന്‍, പ്രൊ. കുസുമം ജോസഫ് എന്നിവര്‍സമരത്തിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു ഓണ്‍ലൈനില്‍ സംസാരിച്ചു.

വെള്ളരിക്കുണ്ട് താലൂക്കിലെ വളരെയേറെ പ്രാധാന്യ മുള്ള വടക്കാം കുന്ന് മലകളെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ പ്രതിരോധവുമായിട്ടാണ് നാട്ടുകാര്‍ കരിന്തളം പഞ്ചായത്തിലെ വടക്കാംകുന്നില്‍ സമരം ശക്തിപ്പെടുത്താന്‍ കേരള പിറവി ദിനത്തില്‍ തുടക്ക മിട്ടത്.

ദശദിന സമരമാണ് ഇവിടെ ആരംഭിച്ചത്. വടക്കാകുന്നില്‍ നിയമവിരുദ്ധമായി ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ച്, നല്കിയ അനുമതികള്‍ റദ്ദ് ചെയ്യണമെന്നാണ് വടക്കാംകുന്ന് സംരക്ഷണ സമിതിയുടെ പ്രധാന ആവശ്യം.പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് ഉള്‍പ്പെടെ പതിച്ചുനല്കിയ മിച്ചഭൂമി കൈവശപ്പെടുത്തിയവരെ കണ്ടെത്തി റീസര്‍വ്വേയിലൂടെ ഭൂമി അര്‍ഹരായവര്‍ക്ക് പതിച്ച് നല്കുക, ഖനന മാഫിയകളില്‍ നിന്നും വടക്കാകുന്നിനെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് വടക്കാകുന്ന് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന ബഹുജന പ്രക്ഷോഭത്തിന്റേയും പ്രതിഷേധ പരിപാടികളുടെയും സൂചനയായാണ് ഞായറാഴ്ച രാവിലെ മുതല്‍ പത്താം തീയതി വരെ 'ദശദിന സത്യഗ്രഹ സമരം' സംഘടിപ്പിച്ചത്.

സത്യാഗ്രഹ സമരം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് പതാലില്‍ ഉദ്ഘാടനം ചെയ്തു. അബ്രഹാം പി.ഡി അദ്ധ്യക്ഷത വഹിച്ചു. രമണി രവി, എ ആര്‍ രാജു, ബേബി സെബാസ്റ്റ്യന്‍, എന്നിവര്‍ സംസാരിച്ചു. ടി എന്‍ അജയന്‍ സ്വാഗതവും മുഹമ്മദ് ശിഹാബ് നന്ദിയും രേഖപ്പെടുത്തി.

ഇതിനിടെ കരിങ്കല്‍ കോറിയില്‍ ഉണ്ടായ സ്‌ഫോടനം മൂലം വീട് തകര്‍ന്നുവെന്ന പരാതിയില്‍ വെസ്റ്റ് എളേരി പഞ്ചായത്തിലെ ചീര്‍ക്കയത്ത് പ്രവര്‍ത്തിക്കുന്ന എന്‍ ജെ റ്റി ഗ്രാനൈറ്റ് എന്ന സ്വകാര്യ കരിങ്കല്‍ ക്വാറിയയുടെ പ്രവര്‍ത്തനം അധികൃതര്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പ്രമുഖ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ ഇടപെട്ട് നിര്‍ത്തി വെച്ച ക്വാറിയയുടെ പ്രവര്‍ത്തനം ആരംഭിക്കാൻ  വേണ്ട സഹായങ്ങള്‍ ചെയ്ത് നല്‍കി വരുന്നതായും പാര്‍ട്ടി ഓഫീസില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകളും വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

വെസ്റ്റ് എളേരി പഞ്ചായത്തിലെ ചീര്‍ക്കയത്ത് പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ കോറി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ആയി മാറിയ സാഹചര്യത്തില്‍ ഇതിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിര്‍ത്തി വെപ്പിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നാണ് ആവശ്യം.


Keywords: News, Kerala, Kasaragod, Various struggles against the newly started granite core; Konnakkad 100 hour relay satyagraha; Ten-day strike on North Hill
 

Post a Comment