ഉദുമ: (my.kasargodvartha.com 24.11.2020) ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജമീലയുടെ വിജയത്തിനായി തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവല്‍കരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. ഐഎന്‍എല്‍ ഉദുമ മണ്ഡലം പ്രസിഡന്റ് പി കെ അബ്ദുര്‍ റഹ് മാന്‍ അധ്യക്ഷനായി. സിപിഐ എം ഏരിയാ സെക്രട്ടറി മധുമുതിയക്കാല്‍, ജില്ലാ കമ്മിറ്റിയംഗം കെ മണികണ്ഠന്‍, ജയചന്ദ്രന്‍ മാടിക്കാല്‍, സ്ഥാനാര്‍ഥി ജമീല സംസാരിച്ചു. എ വി ശിവപ്രസാദ് സ്വാഗതം പറഞ്ഞു.
ചടങ്ങില്‍ എ വി ശിവപ്രസാദ് (ചെയര്‍മാന്‍), കെ സന്തോഷ്‌കുമാര്‍, വി ആര്‍ ഗംഗാധരന്‍, പി കെ അബ്ദുല്ല, ആര്‍ പ്രദീപ്കുമാര്‍, കെ ആര്‍ രമേശന്‍, ജയചന്ദ്രന്‍ മാടിക്കാല്‍ (വൈസ് ചെയര്‍മാന്‍), പി കെ അബ്ദുര്‍
റഹ് മാന്‍ (കണ്‍വീനര്‍), പി എച്ച് ഹനീഫ്, അമീര്‍ കോടി, കെ മൊയ്തീന്‍, സമീര്‍ ചെമ്പരിക്ക, ഹനീഫ കോടി (ജോയിന്റ് കണ്‍വീനര്‍) സംബന്ധിച്ചു.
Keywords: News, Kerala, Kasaragod, Uduma, Election, Uduma Division Election Committee for the victory of LDF candidate Jameela