പുത്തിഗെ: (my.kasargodvartha.com 14.11.2020) തിരു നബി (സ) അനുപമ വ്യക്തിത്വം എന്ന പ്രമേയത്തില്‍ മുഹിമ്മാത് മദ്ഹുറസൂല്‍ ഫൗണ്ടേഷന് കീഴില്‍ നടന്നു വരുന്ന മീലാദ് ക്യാമ്പയിന്റെ ഭാഗമായി നടത്തിയ സൗദി നാഷണല്‍ മീലാദ് മീറ്റ് ജല്‍സെ ഇശ്ഖ് സമാപിച്ചു. സൗദി അറേബ്യയിലേ മുഹിമ്മാത്ത് ബ്രാഞ്ച് കമ്മിറ്റികള്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ സംഗമങ്ങളില്‍ സൂം ക്ളൗഡ് മീറ്റില്‍ കൂടിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പ്രകീര്‍ത്തനം, പരിചയം, പ്രഭാഷണം, പ്രാര്‍ത്ഥന, ചീരണി വിതരണം എന്നിവ നടന്നു.
സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും ഐക്യത്തിന്റെയും നബിസന്ദേശങ്ങള്‍ ചര്‍ച്ച ചെയ്ത ജല്‍സെ ഇശ്ഖ് മീറ്റില്‍ മുഹിമ്മാത് ജന. സെക്രട്ടറി ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു.
ഐ സി എഫ് സൗദി നാഷണല്‍ പ്രസിഡന്റ് സയ്യിദ് ഹബീബ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മൂസ സഖാഫി കളത്തൂര്‍ മുഹിമ്മാത് പരിചയ പ്രഭാഷണവും അബ്ബാസ് സഖാഫി കാവുംപുറം മദ്ഹുറസൂല്‍ പ്രഭാഷണവും നടത്തി. ആര്‍ എസ് സി സൗദി നാഷണല്‍ ചെയര്‍മാന്‍ ശഫീഖ് ജൗഹരി, കെ സി എഫ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ ഖമറുദ്ദീന്‍ ഗൂഡിനബലി, പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടൂകാട്, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍ പ്രസംഗിച്ചു. ഉമര്‍ സഖാഫി കര്‍ണൂര്‍, ഖാതിം കിന്നിംഗാര്‍, മൂസ ഹാജി ഗുഡ്‌സലക്ക്, സിദ്ദീഖ് സഖാഫി ഉര്‍മി, കെ എച് അബ്ദുര്‍ റഹ് മാന്‍ സഖാഫി സംബന്ധിച്ചു. സമാപന പ്രാര്‍ത്ഥനക്ക് വൈ എം അബ്ദുല്‍ റഹ് മാന്‍ അഹ്‌സനി നേതൃത്വം നല്‍കി. ലത്വീഫ് സഅദി ഉര്‍മി സ്വാഗതവും ബഷീര്‍ സഅദി കിന്നിംഗാര്‍ നന്ദിയും പറഞ്ഞു.