Join Whatsapp Group. Join now!

കടലിന്റെ രക്ഷയ്ക്ക് പ്ലാസ്റ്റിക് ബോട്ടില്‍ കലക്ഷന്‍ കേന്ദ്രം

Plastic bottle collection center for sea rescue#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

നീലേശ്വരം: (my.kasargodvartha.com 08.11.2020) കടലിന്റെ രക്ഷയ്ക്ക് പ്ലാസ്റ്റിക് ബോട്ടില്‍ കലക്ഷന്‍ കേന്ദ്രം തയ്യാറാക്കി. കടല്‍തീരത്ത് പ്ലാസ്റ്റിക് ബോട്ടിലുകള്‍ നിക്ഷേപിക്കുന്നതിന് എതിരെയുള്ള പ്രചാരണത്തിന്റെ ഭാഗമായാണ് നീലേശ്വരം നോര്‍ത് ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ തൈക്കടപ്പുറത്ത് പ്ലാസ്റ്റിക് ബോട്ടില്‍ ശേഖരിക്കാന്‍ പ്രത്യേക സൗകര്യം ഒരുക്കിയത്.


പ്ലാസ്റ്റിക് വസ്തുക്കള്‍ കടല്‍ തീരത്ത് വലിച്ചെറിയുന്നത് പരിസ്ഥിതിയെയും കടലാമ ഉള്‍പ്പെടെയുള്ള കടല്‍ ജീവികളെയും ഹാനികരമായി ബാധിക്കുന്ന അവസരത്തിലാണ് ബോധവല്‍ക്കരണവുമായി ബോട്ടില്‍ ശേഖരണപ്പെട്ടി സ്ഥാപിച്ചത്. ലയണ്‍സ് ഡിസ്ട്രിക്റ്റ് കാബിനറ്റ് ചെയര്‍മാന്‍ ഗോപിനാഥന്‍ മുതിരക്കാല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് നന്ദകുമാര്‍ കോറോത്ത് അധ്യക്ഷത വഹിച്ചു. കെ വി സായിദാസ്, ലക്ഷ്മണന്‍ മാണിക്കോത്ത്, എ നാരായണന്‍ നായര്‍ സംസാരിച്ചു. പദ്മനാഭന്‍ മാങ്കുളം സ്വാഗതവും പ്രമോദ് അരമന നന്ദിയും പറഞ്ഞു.



Keywords: News, Kerala, Kasaragod, Plastic bottle collection centre for sea rescue
 

Post a Comment