തൃക്കരിപ്പൂര്‍: (my.kasargodvartha.com 11.11.2020) ഉദിനൂര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കലാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനതല ഓണ്‍ലൈന്‍ ഭരതനാട്യ മത്സരം നൂപുരം 2020 സംഘടിപ്പിക്കുന്നു. 10 മുതല്‍ 15 വയസുവരെ ജൂനിയര്‍ വിഭാഗത്തിലും 15 വയസിനു മുകളില്‍ സീനിയര്‍ വിഭാഗത്തിലുമാണ് മത്സരം.
ആദ്യ മൂന്ന് സ്ഥാനങ്ങളിലെ വിജയികള്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപ ക്യാഷ് അവാര്‍ഡും മൊമന്റോയും സമ്മാനിക്കും. ആവശ്യമായ ചമയം, വേഷവിധാനം എന്നിവ ഉപയോഗിച്ചുകൊണ്ട് ചിത്രീകരിച്ച 10 മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ നവംബര്‍ 30നകം 9400466873 എന്ന നമ്പറില്‍ അയക്കണം.
മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നവംബര്‍ 20നകം രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 7012788966, 8848747139 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.