മുളിയാര്‍: (my.kasargodvartha.com 16.11.2020) മുസ്ലിം ലീഗ് തെരഞ്ഞെടുപ്പിന് സുസജ്ജമായി. മല്‍സരിക്കുന്ന ഏഴ് വര്‍ഡിലും യോഗങ്ങള്‍ ചേര്‍ന്ന് സ്ഥാനാര്‍ത്ഥികളെ ഏകകണ്ഠമായി തെരഞ്ഞെടുത്ത് ജില്ലാ കമ്മിറ്റിയുടെ അംഗീകാരത്തിന് കൈമാറി. വിവിധ യോഗങ്ങള്‍ മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എ ബി ശാഫി ഉദ്ഘാടനം ചെയ്തു. കെ ബി മുഹമ്മദ് കുഞ്ഞി, എസ് എം മുഹമ്മദ് കുഞ്ഞി, എം കെ അബ്ദുര്‍ റഹ് മാന്‍ ഹാജി, ഖാലിദ് ബെള്ളിപ്പാടി, എം എസ് ശുക്കൂര്‍, ബി എം അബൂബക്കര്‍, ശരീഫ് കൊടവഞ്ചി, ബി എം അശ്‌റഫ്, ബാതിഷ പൊവ്വല്‍, മന്‍സൂര്‍ മല്ലത്ത്, ശഫീഖ് മൈക്കുഴി, അഡ്വ. ജുനൈദ്, ബി കെ ഹംസ, ഖാദര്‍ ആലൂര്‍, ബി എം ശംസീര്‍, ശംസീര്‍ ബാലനടുക്കം, എ പി ഹസൈനാര്‍, സിദ്ധീഖ് ബോവിക്കാനം, എന്നിവര്‍ നേതൃത്വം നല്‍കി.
ഒന്നാം വാര്‍ഡില്‍ എം എച്ച് അബ്ദുര്‍ റഹ് മാന്‍ അധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി മാര്‍ക്ക് മുഹമ്മദ് സ്വാഗതം പറഞ്ഞു. രണ്ടാം വാര്‍ഡില്‍ പ്രസിഡണ്ട് ബിസ്മില്ല മുഹമ്മദ് കുഞ്ഞിയും മൂന്നാം വാര്‍ഡില്‍ പ്രസിഡണ്ട് ഹനീഫ മാസ്റ്റര്‍ അധ്യക്ഷതയും വഹിച്ചു. ജനറല്‍ സെക്രട്ടറി എ കെ യൂസുഫ് ഒന്നാം വാര്‍ഡിലും, ജനറല്‍ സെക്രട്ടറി ഹമീദ് മല്ലം രണ്ടാം വര്‍ഡിലും സ്വാഗതം പറഞ്ഞു.
പന്ത്രണ്ടാം വാര്‍ഡ് യോഗത്തില്‍ പ്രസിഡണ്ട് അബ്ദുള്‍ ഖാദര്‍ കുന്നില്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജനറല്‍ സെക്രട്ടറി ഹംസ ചോയിസ് സ്വഗതം പറഞ്ഞു. പതിനാലാം വാര്‍ഡില്‍ പ്രസിഡണ്ട് സി സുലൈമാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി എം ആര്‍ റാശിദ് സ്വാഗതം പറഞ്ഞു. പതിനഞ്ചാം വാര്‍ഡില്‍ പ്രസിഡണ്ട് ഹനീഫ പൈക്കം അധ്യക്ഷത വഹിച്ചു. അബ്ദുല്ല കുളത്തിങ്കര സ്വാഗതവും, പതിമുന്നാം വാര്‍ഡ് ബി എം ഹാരിസ് സ്വാഗതം പറഞ്ഞു. അബ്ദുര്‍ റഹ് മാന്‍ ബസ്സ്റ്റാന്‍ഡ് അധ്യക്ഷത വഹിച്ചു.