കാഞ്ഞങ്ങാട്: (my.kasargodvartha.com 03.11.2020) മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും നന്മ മരം സാമൂഹ്യ പ്രവര്‍ത്തകരും കൈകോര്‍ത്തതോടെ കാടുമൂടിയ ട്രാഫിക് സിഗ്‌നലുകള്‍ക്ക് ശാപമോക്ഷം.
നീലേശ്വരം മാര്‍ക്കറ്റ് മുതല്‍ കാഞ്ഞങ്ങാട് വരെയുള്ള വാഹന ഡ്രൈവര്‍മാരുടെ കാഴ്ച മറക്കുന്ന സിഗ്‌നല്‍ ബോര്‍ഡ് പരിസരങ്ങളിലെ കാടുകള്‍ നന്മ മരം കാഞ്ഞങ്ങാട് പ്രവര്‍ത്തകരും മോട്ടാര്‍വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗവും ചേര്‍ന്ന് ശുചികരിക്കുകയായിരുന്നു.
നീലേശ്വരം മുന്‍സിപ്പല്‍ ചെയര്‍മാന്‍. കെ പി ജയരാജന്‍ ഉല്‍ഘാടനം ചെയ്തു. നന്മമരം പ്രസിഡണ്ട് സലാം കേരള അദ്ധ്യക്ഷനായി. എം വി ഐ വിജയന്‍ എം ആശംസയര്‍പ്പിച്ചു.
പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മൊയ്തു പടന്നക്കാട് സ്വാഗതവും നന്മമരം ട്രഷറര്‍ ഉണ്ണിക്കൃഷ്ണന്‍ കിനാനൂര്‍ നന്ദിയും പറഞ്ഞൂ. സേഫ് കേരള എ എം വി ഐമാരായ വിജേഷ് പി വി, ഗണേശന്‍ കെ വി, പ്രവീണ്‍ കുമാര്‍ എം, ജിജോ വിജയ് സി വി, ഡ്രൈവര്‍ മനോജ് കുമാര്‍ കെ, നന്മ മരം ഭാരവാഹികളായ ബിബിജോസ്, രതീഷ് കുശാല്‍ നഗര്‍, പ്രകാശന്‍, വിനോദ്, പ്രവര്‍ത്തകരായ ഹരി, ജഗദീഷ്, പത്മരാജന്‍ ഐങ്ങാത്ത്, ശുഹൈല്‍, ശ്രിഹരി എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Keywords: Kerala, News, Motor Vehicle Department, Drivers, Municipal Chairman, Forests, Nileshwaram, Municipal Chairman, Motor Vehicle Department officials, and Nanma Maram social workers joined hands