വെള്ളരിക്കുണ്ട്: (my.kasargodvartha.com 19.11.2020) വാഹനാപകടത്തില്‍ മരിച്ച യുവ സൈനികന്റെ മാതാപിതാക്കളെ ആശ്വസിപ്പിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി.
തിങ്കളാഴ്ച മലപ്പുറം കോട്ടക്കല്ലില്‍ വച്ചുണ്ടായ അപകടത്തില്‍ മരിച്ച യുവ സൈനികനും പറമ്പയിലെ വരകയില്‍ വര്‍ഗീസ് ആന്‍സി ദമ്പതികളുടെ മകനുമായ വിപിന്‍ വര്‍ഗീസിന്റെ പറമ്പയിലെ വീട്ടിലേക്കാണ് വെള്ളരിക്കുണ്ട് സബ്. ആര്‍ ടി ഓഫീസിലെ മോട്ടോര്‍ വെഹികിള്‍ ഇന്‍സ്‌പെക്റ്റര്‍ എംവിജയന്‍
അസി. മോട്ടോര്‍ വെഹികിള്‍ ഇന്‍സ്‌പെക്റ്റര്‍ കെ ദിനേശ്, ഡ്രൈവര്‍ വിശ്വനാഥന്‍ എന്നിവര്‍ എത്തിയത്. വിപിന്‍ വര്‍ഗീസിന്റെ പിതാവ് വര്‍ഗീസിനെ കണ്ട് മകന്റെ മരണത്തിലെ ദുഃഖത്തില്‍ പങ്കു ചേരുന്നതായി അറിയിച്ചു.
റോഡപകടങ്ങളില്‍ പൊലിയുന്നവരുടെ ഓര്‍മ്മ ദിനത്തില്‍ അവരുടെ വീടുകളില്‍ എത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സന്ദര്‍ശനം.
എന്നാല്‍ തിങ്കളാഴ്ച മരിച്ച വിപിന്‍ വര്‍ഗീസ് സൈനികന്‍ കൂടിയായതിനാല്‍ സംസ്‌ക്കാര ചടങ്ങുകള്‍ കഴിഞ്ഞ് രണ്ടാം നാള്‍ തന്നെ വെള്ളരിക്കുണ്ടിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തുകയായിരുന്നു.
വിപിന്‍ വര്‍ഗീസിന്റെ വീട്ടിലെത്തി അന്തിമോചാരം അര്‍പ്പിച്ച മോട്ടോര്‍ വാഹനവകുപ്പ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത് പരമാവധി വാഹനാപകടങ്ങള്‍ കുറക്കുക, കുടുംബത്തെ കണ്ണീരിലാഴ്ത്താതെയിരിക്കുക എന്നതാണ്. ദൂര സ്ഥങ്ങളിലേക്ക് രാത്രികാലങ്ങളില്‍ ചെറിയ വാഹനങ്ങളില്‍ പരമാവധി യാത്രകള്‍ ഒഴിവാക്കണമെന്നും ഉറക്കം വന്നാല്‍ വണ്ടി ഒതുക്കി നിര്‍ത്തി ഉറക്കം കഴിഞ്ഞു മാത്രം യാത്ര തുടരുകയും വേണം.
2018 ഒക്ടോബര്‍ മാസം 29ന് മലയോരത്തെ സ്വപ്ന സാക്ഷാത്ക്കാരമായി വെള്ളരിക്കുണ്ട് സബ് ആര്‍ ടി ഓഫീസ് ആരംഭിച്ചപ്പോള്‍ പ്രധാന ലക്ഷ്യങ്ങളിലൊന്ന് മലയോരത്തെ റോഡപകടങ്ങളില്‍ ഒരു വലിയ മാറ്റം വരുത്തുക എന്നത് കൂടിയായിരുന്നു. ആദ്യ വര്‍ഷം താലൂക്കിലെ മൂന്ന് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 62 അപകടങ്ങളും 3 മരണങ്ങളുമാണ് റിപോര്‍ട്ട് ചെയ്തത്. 2020 സെപ്റ്റമ്പര്‍ മാസം വരെ ആകെ 26 അപകടങ്ങളാണ് താലൂക്കിലുണ്ടായത്. മാത്രമല്ല ഈ വര്‍ഷം താലൂക്കില്‍ ഒരാള്‍ പോലും റോഡില്‍ മരിച്ചിട്ടില്ല എന്നുള്ളത് വകുപ്പിലെ ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസം പകരുന്നതായിരുന്നു.
റോഡുസുരക്ഷ മുന്‍നിര്‍ത്തിയുള്ള വാഹന പരിശോധന, വ്യത്യസ്ത മേഖലകളിലുള്ളവര്‍ക്കായുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍, പൊലീസ് വകുപ്പുമായി സഹകരിച്ച് നടത്തിയ ഇടപെടലുകള്‍ മലയോരത്തെ എല്ലാ മേഖലയിലുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള ബോധവല്‍ക്കരണ പരിപാടികള്‍, സാമൂഹ്യ, രാഷ്ട്രീയ സംഘടനകളില്‍ നിന്നുള്ള പിന്തുണ തുടങ്ങിയവയെല്ലാംഇതിനൊക്കെ കാരണമായി. ഒരു ജോയിന്റ് ആര്‍ ടി ഒ, ഒരു എം വി ഐ, 2 എ എം വി ഐമാര്‍ എന്നിവരാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.