ബന്തടുക്ക: (www.kasargodvartha.com 15.11.2020) മാല മൗലീദുകള്‍ക്ക് കൂടുതല്‍ പ്രചാരം നല്‍കണമെന്ന് സമസ്ത കാസര്‍കോട് ജില്ല മുശാവറ അംഗം അബ്ദുല്‍ ഖാദര്‍ നദ് വി മാണിമൂല പറഞ്ഞു. മുഹമ്മദ് നബി (സ) ജീവിതം സമഗ്രം സമ്പൂര്‍ണ്ണം എന്ന പ്രമേയത്തില്‍ എസ് വൈ എസ് സംസ്ഥാന വ്യാപകമായി നടത്തിയ ക്യാമ്പയിന്‍ ചെര്‍ക്കള മേഖലയിലെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുക്കയായിരുന്നു അദ്ദേഹം.
ബന്തടുക്ക ഏണിയാടി ശാഖയിലായിരുന്നു സമാപനം. മേഖലയിലെ മുഴുവന്‍ ശാഖകളിലും മൗലീദ് സദസ്സ് സംഘടിപ്പിച്ചു. പ്രസിഡന്റ് ഫോറിന്‍ മുഹമ്മദ് ആലൂര്‍ അധ്യക്ഷനായി. എസ് കെ എസ് എസ് എഫ് മേഖല പ്രസിഡന്റ് ജമാലുദ്ദീന്‍ ദാരിമി പ്രമേയ പ്രഭാഷണം നടത്തി. സലാം നഈമി മുണ്ടക്കൈ, മുഹമ്മദ് മൗലവി പടുപ്പ് മൗലീദിന്ന് നേതൃത്വം നല്‍കി. കെ എം അബ്ദുല്ല ഹാജി, മൊയ്തു മൗലവി ചെര്‍ക്കള, മുഹമ്മദ് കുട്ടി മാസ്റ്റര്‍, ലത്വീഫ് പടുപ്പ്, ഉമ്പായി ഏണിയാടി, അബൂബക്കര്‍, സാബിത് ഫൈസി സംബന്ധിച്ചു.
Keywords: News, Kerala, Kasaragod, Mala Maulids should be given more publicity: Abdul Qadir Nadvi Manimoola