Join Whatsapp Group. Join now!

ലയണ്‍സ് ക്ലബ്ബ് സൗജന്യ പ്രമേഹ പരിശോധനാ ക്ലിനിക്കിന് തുടക്കമായി

Lions Club launches free diabetes clinic #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (my.kasargodvartha.com 16.11.2020) ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബിന്റെ കീഴില്‍ മാസത്തില്‍ ഒരിക്കല്‍ സൗജന്യമായി ഷുഗര്‍ പരിശോധിക്കുന്ന ഡയബറ്റിക് ക്ലിനിക്കിന് തുടക്കമായി. ക്ലിനിക്ക് ക്ലബ് ചാര്‍ട്ടര്‍ പ്രസിഡന്റ് ഖാലിദ് സി പാലക്കി ഉദ്ഘാടനം ചെയ്തു.

Lions Club launches free diabetes clinic

ലോക പ്രമേഹ ദിനത്തിന്റെ ഭാഗമായി ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ് അംഗങ്ങള്‍ക്ക് രക്തത്തില്‍ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്ന ഗ്ലൂക്കോസ് മീറ്റര്‍ സോണ്‍ ചെയര്‍ പേഴ്‌സണ്‍ അന്‍വര്‍ ഹസന്‍ വിതരണം ചെയ്തു. പ്രസിഡന്റ് അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ചു. എം ബി ഹനീഫ്, സി എം നൗശാദ്, ഹാറൂണ്‍ ചിത്താരി, ബശീര്‍ കുശാല്‍ സംസാരിച്ചു.



Keywords: Kerala, Lions Club, Diabetes Clinic, Lions Club launches free diabetes clinic.

Post a Comment