കാസര്‍കോട്: (my.kasargodvartha.com 20.11.2020) എല്‍ഡിഎഫ് കാസര്‍കോട് നഗരസഭാതല കണ്‍വന്‍ഷന്‍ സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം അഡ്വ. സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. സിദ്ദിഖ് ചേരങ്കൈ അധ്യക്ഷനായി. ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, സിപിഐ എം ജില്ലാകമ്മിറ്റി അംഗം ടി കെ രാജന്‍, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ. വി സുരേഷ് ബാബു, കെ ഭാസ്‌കരന്‍, അനില്‍ ചെന്നിക്കര, എസ് സുനില്‍ സംസാരിച്ചു. സിപിഐ എം ജില്ലാകമ്മിറ്റി അംഗം എം സുമതി സ്വാഗതം പറഞ്ഞു.
ഭാരവാഹികളായ ഉമൈര്‍ തളങ്കര (ചെയര്‍മാന്‍), ബിജു ഉണ്ണിത്താന്‍, കെ ഭാസ്‌കരന്‍, എസ് സുനില്‍, എസ് ജെ പ്രസാദ് (വൈസ് ചെയര്‍മാന്‍), എം സുമതി (കണ്‍വീനര്‍), അനില്‍ ചെന്നിക്കര, സിദ്ദിഖ് ചേരങ്കൈ, സി ബിന്ദു (ജോയിന്റ് കണ്‍വീനര്‍).