നെല്ലിക്കുന്ന്: (my.kasargodvartha.com 30.11.2020) ചേരങ്കൈയിലെ ഒന്നാം വാര്‍ഡ് എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. ചേരങ്കൈ മുനിസിപ്പല്‍ ഒന്നാം വാര്‍ഡ് (വെസ്റ്റ് ) എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഐ എന്‍ എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം ആണ് ഉദ്ഘടനം ചെയ്തത്.
ഹസന്‍ കണ്ടാളം അധ്യക്ഷത വഹിച്ചു. സി പി എം ലോക്കല്‍ സെക്രട്ടറി സുനില്‍ എസ്, ഖലീല്‍, ശിവ പ്രസാദ്, ഗോപാല കൃഷ്ണ ബാല്യ, വിപിന്‍ വാസു, ലത്വീഫ് ദ്വീപ്, ജലീല്‍, മുനവ്വര്‍, ഹുസൈന്‍ സംസാരിച്ചു. സുനില്‍ കുമാര്‍ സ്വാഗതവും സ്ഥാനാര്‍ത്ഥി സിദ്ദിഖ് ചേരങ്കൈ നന്ദിയും പറഞ്ഞു.