പുത്തിഗെ: (my.kasargodvartha.com 20.11.2020) ആദം സഖാഫി കുടുംബ സഹായ നിധിയുടെ ഉദ്ഘാടനം സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ഉളുവാര്‍ എയറോസോഫ്റ്റ് അബ്ദുല്ല ഹാജിയില്‍ നിന്ന് ഫണ്ട് ഏറ്റുവാങ്ങി.
വര്‍ഷങ്ങളായി മുഹിമ്മാത്തില്‍ സദര്‍ മുഅല്ലിമും ജില്ലയിലും ദക്ഷിണ കന്നടയിലും വിവിധ മദ് റസകളിലും സദര്‍ മുഅല്ലിമായി സേവനം അനുഷ്ടിച്ച് കഴിഞ്ഞ മാസം വിട പറഞ്ഞ ആദം സഖാഫിയുടെ കുടുംബത്തെ സഹായിക്കുന്നതിന് മുഹിമ്മാത്തും ജില്ലാ സഖാഫി ശൂറയും ജില്ലാ സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംയുക്തമായി സഹായ സമിതിക്ക് രൂപം നല്‍കി.
ഭാരവാഹികളായി സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ (ചെയര്‍മാന്‍), സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാല്‍, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കണ്ണവം, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, അശ്‌റഫ് സഅദി ആരിക്കാടി (വൈസ് ചെയര്‍മാന്‍), കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി (ജനറല്‍ കണ്‍വീനര്‍), സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, ജമാല്‍ സഖാഫി ആദൂര്‍.
ഹാഫിള് ശാഫി സഖാഫി ഏണിയാടി, എ കെ സഅദി ചുളളിക്കാനം, അബ്ദുര്‍ റഹ് മാന്‍ സഅദി പളളപ്പാടി (ജോയിന്‍ കണ്‍വീനര്‍), സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ (ഫിനാന്‍ഷ്യല്‍ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. ആദം സഖാഫി ഫാമിലി വെല്‍ഫെയര്‍ ഫണ്ടിനു വേണ്ടിയുള്ള അക്കൗണ്ടും ഗൂഗിള്‍ പേയും നിലവില്‍ വന്നു.
Account no: 40417101061008
Account Holder: ADAM SAQAFI FAMILY WELFARE FUND
BRANCH: KERALA GRAMIN BANK PUTHIGE
IFSC: KLGB0040417
Google Pay NO: 8547350009
Keywords: News, Kerala, Kasaragod, Kumbol Thangal inaugurated Adam Saqafi Family Assistance Fund