കാസര്‍കോട്: (my.kasargodvartha.com 11.11.2020) തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ കാസര്‍കോട് തിയേറ്ററിക്സ് സൊസൈറ്റി കന്നി വോട്ടര്‍മാര്‍ക്കായി മാതൃകാ ജനപ്രതിനിധി എങ്ങനെയായിരിക്കണം എന്നതിനെ കുറിച്ച് ഓണ്‍ലൈന്‍ വഴി പ്രസംഗ മത്സരം ഒരുക്കുന്നു.
ഭരണഘടനാ ദിനമായ നവംബര്‍ 26 നാണ് വേറിട്ട മത്സരവുമായി തിയേറ്ററിക്സ് സൊസൈറ്റി കന്നി വോട്ടര്‍മാരുടെ മുന്നില്‍ എത്തുന്നത്. തന്റെ സങ്കല്‍പ്പത്തിലുള്ള മാതൃകാ ജനപ്രതിനിധി എങ്ങനെയായിരിക്കണം എന്ന വിഷയത്തില്‍ അഞ്ചുമിനിറ്റ് ദൈര്‍ഘ്യമുള്ള പ്രസംഗമാണ് അവതരിപ്പിക്കുന്നത്.
26ന് തുടക്കം കുറിക്കും. മത്സരാര്‍ത്ഥികളുടെ എണ്ണം അനുസരിച്ച് തുടര്‍ന്നുള്ള ദിവസങ്ങളിലും മത്സരം തുടരും. സൂം ആപ്പ് വഴിയാണ് മത്സരം സംഘടിപ്പിക്കുന്നത്. കന്നി വോട്ടര്‍മാര്‍ മാത്രമേ മത്സരിക്കാന്‍ പാടുള്ളൂ.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നവംബര്‍ 15 ന് ശേഷം 9446366449, 9447323555 നമ്പറില്‍ ബന്ധപ്പെടണം. തിയേറ്ററിക്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്താനിരുന്ന കോവിഡ് ഓണ്‍ലൈന്‍ ക്വിസ് മത്സരം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ താല്‍ക്കാലത്തേക്ക് മാറ്റിവെച്ചു. യോഗത്തില്‍ കാസര്‍കോട് തിയേറ്ററിക്സ് സൊസൈറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ. ഡി സജിത്ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി എ ശാഫി സ്വാഗതം പറഞ്ഞു. ട്രഷറര്‍ ടി വി ഗംഗാധരന്‍, ജി ബി വത്സന്‍, കെ നാരായണന്‍, സുബിന്‍ ജോസ്, ഉമേശ് സാലിയന്‍, കെ എസ് ഗോപാലകൃഷ്ണന്‍ സംസാരിച്ചു.
Keywords: News, Kerala, Kasaragod, Speech, Kasaragod Theater Society is organizing a speech competition