മേല്‍പറമ്പ്: (my.kasargodvartha.com 04.11.2020) ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ കളനാട് ചെമ്മനാട് ഗ്രാമങ്ങളിലായി വ്യാപിച്ച് കിടക്കുന്ന കുന്നരിയത്ത് തറവാടിലെ കുന്നരിയത്ത് മൊയ്തീന്‍ കുട്ടി ഹാജിയുടെ മക്കള്‍ പരമ്പരയില്‍പ്പെട്ട കുടുംബാംഗങ്ങളുടെ പ്രാഥമിക കൂടി ചേരല്‍ മേല്‍പറമ്പ് സയ്യദ് കോയഞ്ഞി തങ്ങളുടെ വസതിയില്‍ വെച്ചു ചേർന്നു.
ലോക്ക് ഡൗണ്‍ കാലയളവില്‍ ഓണ്‍ലൈന്‍ പഠനത്തിലൂടെ 35 ദിവസം കൊണ്ട് 628 കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി 'അമേരിക്കന്‍ ബുക്ക്‌സ് ഓഫ് റിക്കോര്‍ഡ്‌സില്‍' ഇടം നേടിയ 'ഫാത്തിമത്ത് ഷംന എന്ന കുന്നരിയത്ത് കുടുംബത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിനിക്ക്' കുന്നരിയത്ത് തറവാട് വക ക്യാഷ് അവാര്‍ഡ് കുടുംബ കാരണവര്‍ കുന്നരിയത്ത് മാഹിന്‍ ഹാജിയും, പ്രശംസാ പത്രം കുന്നരിയത്ത് മുഹമ്മദ് കുഞ്ഞി ഹാജി ചാത്തങ്കൈയും സമ്മാനിച്ചു.
ശഹ് മാ മറിയം മന്‍സൂര്‍ തങ്ങളുടെ ഖിറാഅത്തോടെ കുന്നരിയത്ത് മാഹിന്‍ ഹാജി കുടുംബ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. കുന്നരിയത്ത് കുടുംബാംഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിനും, കുടുംബാംഗങ്ങളുടെ ആരോഗ്യ പരിരക്ഷക്കും, കുടുംബവുമായി ബന്ധപ്പെട്ട് വരുന്ന പ്രശ്‌നങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും കുടുംബ സദസ്സിലൂടെ ചര്‍ച്ച ചെയ്ത് പ്രശ്‌ന പരിഹാരം കാണുവാനും കുടുംബാംഗങ്ങളുടെ നാനോന്മുഖമായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുവാനും നിര്‍ധന സഹായ ഫണ്ട് സമാഹരിക്കാനും കൂട്ടായ്മ തത്വത്തില്‍ തീരുമാനിച്ചു.
ചെയര്‍മാന്‍മാരയി കുന്നരിയത്ത് മാഹിന്‍ ഹാജി, വൈസ് ചെയര്‍മാന്‍മാരായി കുന്നരിയത്ത് മുഹമ്മദ്കുഞ്ഞി ഹാജി ചാത്തങ്കെ, ഇ എം ഇബ്രാഹിം, സയ്യദ് കോയഞ്ഞി തങ്ങള്‍, ഇ എം അബ്ദുല്ല ഖാദര്‍, മൊയ്തീന്‍ കുട്ടി കെ കെ., ജനല്‍ കണ്‍വീനര്‍മാരായി അബ്ദുല്ല ഡ്രോസര്‍, കണ്‍വീനര്‍മാരായി സൈഫുദ്ദീന്‍ കെ മാക്കോട്, റാഫി മാഹിന്‍ ഹാജി കുന്നരിയത്ത്, ബഷീര്‍ കൊല്ലമ്പാടി, ബഷീര്‍ കുന്നരിയത്ത്, ട്രഷററായി ഇ എം അബ്ദുല്ല കുഞ്ഞി എന്നിവരെ ചുമതലപ്പെടുത്തി.
കോവിഡ് മുന്നൊരുക്കങ്ങള്‍ പാലിച്ച് കൊണ്ട് ചേര്‍ന്ന യോഗത്തില്‍ കുന്നരിയത്ത് മഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു . പരിപാടിയില്‍ ഡ്രോസര്‍ അബ്ദുല്ല, ഇ എം ഇബ്രാഹിം, ബദ്‌റുദ്ദീന്‍ കുന്നരിയത്ത്, ശരീഫ് സലാല, മുഹമ്മദ് കുഞ്ഞി ബേക്കല്‍, അഫ്‌സല്‍ അഹ്മദ്, അഷറഫ് (ഉമ്പൂഞ്ഞി), ശബീര്‍ ലാല, മന്‍സൂര്‍ തങ്ങള്‍, ഫസ്ലു എഫ് ആര്‍, റാഫി ഉമ്മര്‍ മാക്കോട്, ഹിശാം മുഹമ്മദ് ദേളി ജംക്ഷന്‍, ബഷീര്‍ ദാദ, എന്നിവര്‍ സംബന്ധച്ചു.
സൈഫുദ്ദിന്‍ കെ.മാക്കോട് സ്വാഗതവും, സെയ്യദ് കോയഞ്ഞി തങ്ങള്‍ പ്രാര്‍ത്ഥനയും, ബഷീര്‍ കുന്നരിയത്ത് നന്ദിയും പറഞ്ഞു.
Keywords: Kerala, News, Melparamba, Thanks, Chemmanad, Panchayat, Family members reunite at Kunnariyath family; Will work for education and health care