അജാനൂര്‍ : (my.kasargodvartha.com 10.11.2020) മെട്രോ മുഹമ്മദ് ഹാജിയുടെ സ്മരണാര്‍ത്ഥം അംഗന്‍വാടിക്ക് സ്ഥലം നല്‍കി അദ്ദേഹത്തിന്റെ കുടുംബം. അജാനൂര്‍ പഞ്ചായത്ത് 22ാം വാര്‍ഡ് ചാമുണ്ഡിക്കുന്ന് അംഗന്‍വാടിക്ക് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാന്‍ പരേതനായ മെട്രോ മുഹമ്മദ് ഹാജിയുടെ സ്മരണാര്‍ത്ഥം 4 സെന്റ് ഭൂമി കുടുംബം ദാനം ചെയ്തു.

ചിത്താരി പുഴയോരത്ത് ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്ഥലമാണ് ദാനം ചെയ്തത്. പഞ്ചായത്ത് സെക്രട്ടറിയുടെ പേരില്‍ ചെയ്ത ആധാരം മകന്‍ ശമീം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബശീര്‍ വെള്ളിക്കോത്തിന് കൈമാറി. ഖലീല്‍ മെട്രോ, മുഹമ്മദ് അലി പീടികയില്‍, പി അബ്ദുര്‍ റഹ് മാന്‍ സംബന്ധിച്ചു.
No comments: