Join Whatsapp Group. Join now!

സേവന രംഗത്ത്‌ കെ എം സി സിയുടെ പ്രവർത്തനങ്ങൾ ഈ രാജ്യത്തോടുള്ള പ്രവാസികളുടെ കടപ്പാട് വിളിച്ചോതുന്നത്: ഖാദർ തെരുവത്ത്

ദുബൈ: (my.kasargodvartha.com 21.11.2020) സേവന രംഗത്ത്‌ കെ എം സി സിയുടെ പ്രവർത്തനങ്ങൾ ഈ രാജ്യത്തോടുള്ള പ്രവാസികളുടെ കടപ്പാട് വിളിച്ചോതുന്നതാണെന്ന് കണ്ണൂർ വിമാനത്താവള അതോറിറ്റി ഡയറക്ടറും വ്യവസായിയുമായ ഖാദർ തെരുവത്ത് അഭിപ്രായപ്പെട്ടു. യു എ ഇ നാല്പത്തി ഒൻപതാം ദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈ കെ എം സി സി കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ആയിരം യൂണിറ്റ് മെഗാ ബ്ലഡ് ഡൊണേഷൻ ക്യാമ്പിന്റെ പോസ്റ്റർ പ്രകാശനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ എം സി സി കൈൻഡ്നെസ്സ് ബ്ലഡ് ഡോനെഷൻ ടീമുമായി സഹകരിച്ച് രക്തം നൽകൂ.. പുഞ്ചിരി സമ്മാനിക്കൂ..എന്ന സന്ദേശവുമായാണ് രക്തദാനം നടത്തുന്നത്. 
കെ എം സി സിയെ പോലുള്ള പ്രവാസി സംഘടനകളുടെ പ്രവർത്തനംകൊണ്ട് നിരവധി പ്രവാസികളായ ഇന്ത്യക്കാർക്കും അത് പോലെ നാട്ടുകാർക്കും താങ്ങായിട്ടുണ്ടെന്നും പ്രത്യേകിച്ച് കോവിഡ് മഹാമാരിയിൽ ലോകം വിറങ്ങലിച്ച് നിന്നപ്പോൾ വിവിധ സംഘടനകൾ നടത്തിയ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ എം സി സി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാമെന്നും ഖാദർ തെരുവത്ത് പറഞ്ഞു.  

Dubai KMCC Kasargod District Committee The poster was released.

പോസ്റ്റർ പ്രാകാശനം യുവ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ മൊയ്‌ദീൻ പന്നടുക്കതിന് നൽകി ഖാദർ തെരുവത്  നിർവഹിച്ചു. കെ എം സി സി നാഷണൽ കമ്മിറ്റി ട്രഷറർ നിസാർ തളങ്കര, ദുബൈ കെ എം സി സി കാസർകോട് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് റാഫി പള്ളിപ്പുറം, ജില്ലാ ജന സെക്രട്ടറി സലാം കന്യപ്പാടി,  ട്രഷറർ ഹനീഫ് ടി ആർ മേൽപറമ്പ്, ജില്ലാ ഭാരവാഹികളായ അഡ്വ. ഇബ്രാഹിം ഖലീൽ, സലാം തട്ടാനിച്ചേരി, ഫൈസൽ മുഹ്സിൻ എന്നിവർ സംബന്ധിച്ചു. 


ഡിസംബർ രണ്ടിനു രാവിലെ 10മണി മുതൽ ഉച്ചക്ക് നാല് മണിവരെ ലത്വീഫ ഹോസ്പിറ്റലിൽ ദുബൈ ഹെൽത് അതോറിറ്റി പ്രത്യേകം സജ്ജമാക്കിയ ടെന്റിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരമാണ് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിലൂടെ 1000 യൂണിറ്റ് രക്തം ദുബൈ ബ്ലഡ് ബാങ്കിനു കൈമാറും. ഇതിനു മുമ്പും ആയിരത്തിലധികം യൂണിറ്റ് രക്തം ജില്ലാ കെ എം സി സി ബ്ലഡ് ബാങ്കിനു നൽകിയിരുന്നു. 

രക്തദാനത്തിലൂടെ ഓരോ ജീവനുകൾ രക്ഷിക്കുന്നതോടൊപ്പം തന്നെ ആ കുടുംബത്തിനു പുഞ്ചിരിയാണു നാം സമ്മാനിക്കുന്നത്. യു എ ഇ ദേശീയ ദിനത്തിനോടനുബന്ധിച്ച് നടത്തുന്ന രക്തദാന ക്യാമ്പിലൂടെ നമ്മുടെ പോറ്റമ്മയായ യു എ ഇക്കു രാഷ്ട്രസേവനമാണു നാം ചെയ്യുന്നത്. രക്തം ദാനം ചെയ്യുന്നതിലൂടെ രക്തദാതാവ് രാജ്യത്തിനു പുഞ്ചിരി നൽകുന്നു എന്ന മഹത്തായ സന്ദേശമാണു ഈ ഒരു മെഗാ രക്തദാന ക്യാമ്പിലൂടെ സമൂഹത്തിനു നൽകുന്നതെന്ന് കൈൻഡ്നെസ്സ് ബ്ലഡ് ഡോനെഷൻ ടീം ഭാരവാഹികളായ അൻവർ വയനാട്, ശിഹാബ് തെരുവത്ത് പറഞ്ഞു.



Keywords: Gulf, National, News, Dubai, KMCC, Kasargod, National Day, Blood Donation Camp, UAE, District Committee, Poster, Dubai KMCC Kasargod on the occasion of the 49th National Day of the UAE 1000 units of Mega Blood Donation Camp organized by the District Committee, Poster released.

Post a Comment