കാസര്‍കോട്: (my.kasargodvartha.com 03.11.2020) ഭക്ഷ്യസുരക്ഷാ വകുപ്പും ഫുഡ് സേഫ്റ്റി ആന്‍ഡ് സറ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയും സംയുക്തമായി നടപ്പാക്കുന്ന ഈറ്റ് റൈറ്റ് ഇന്ത്യ പരിപാടിയുടെ ഭാഗമായുള്ള ഈറ്റ് റൈറ്റ് കാസര്‍കോടിന്റെ ലോഗോ പ്രകാശനം ചെയ്തു.
കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ ഡി സജിത് ബാബു പ്രകാശനം നിര്‍വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഹേമാംബിക, മുഹമ്മദ് അറഫാത്ത്, ശ്രീനിവാസന്‍, സുമേഷ്, മന്‍സൂര്‍, സിനോജ് സംബന്ധിച്ചു. നാഫിദ് പരവനടുക്കം ലോഗോ രൂപകല്‍പന ചെയ്തത്.