കാസര്‍കോട്: (www.kasargodvartha.com 09.11.2020) അബുദാബി തളങ്കര മുസ്ലിം ജമാഅത്തിന്റെ സ്ഥാപകമെമ്പറും മുന്‍ ഭാരവാഹിയും, സാമൂഹിക, സാംസ്‌കാരിക, മത രാഷ്ട്രീയ മേഖലകളില്‍ നാല് പതിറ്റാണ്ട് അബുദാബിയിലും തളങ്കരയിലും വ്യക്തിമുദ്ര പതിപ്പിച്ച അബൂബക്കര്‍ എന്ന നാട്ടുകാരുടെ പ്രിയപ്പെട്ട അക്കിച്ചാന്റെ വിയോഗത്തില്‍ അബുദാബി തളങ്കര മുസ്ലിം ജമാഅത്ത് ഗള്‍ഫ് റിട്ടേണീസ് ഫോറം അനുശോചന യോഗം നടത്തി.
യോഗത്തില്‍ പ്രസിഡന്റ് അബ്ദുല്ല ആദൂര്‍ അധ്യക്ഷം വഹിച്ചു. ജനറല്‍ സെക്രട്ടറി ഹനീഫ് ഹാജി സ്വാഗതം പറഞ്ഞു. അബൂബക്കറിന്റെ പരലോക ശാന്തിക്കായി പ്രത്യേക പ്രാര്‍ത്ഥന നടത്തി. ഗഫൂര്‍ കടവത്ത്, ഹാജി ടി എസ് എ ഗഫൂര്‍, അബ്ദുല്ല പടിഞ്ഞാര്‍, ബി എസ് മഹ് മൂദ്, ടി എസ് ബശീര്‍, ശിഹാബ് ഊദ്, അബ്ദുല്ല ഗര്‍നാട്ട, മൊയ്ദീന്‍ പള്ളിക്കാല്‍, മുഹമ്മദ് ഐഡിയല്‍, അബ്ദുല്‍ മനാഫ്, അശ്റഫ് എന്‍ എ, അബ്ദുല്ല ഹാജി, അബ്ദുര്‍ റഹ് മാന്‍ ആദൂര്‍, മുഹമ്മദ് എം എം സംസാരിച്ചു.
Keywords: News, Kerala, Kasaragod, Death of Aboobacker in Thalangara is a great loss; Abu Dhabi Thalangara Muslim Jamaat Gulf Returns Forum