കാസര്‍കോട്: (my.kasargodvartha.com 08.11.2020) ദേശീയ കാന്‍സര്‍ ബോധവല്‍ക്കരണ ദിനത്തില്‍ കാന്‍സര്‍ രോഗത്തെക്കുറിച്ചും ചികിത്സാ രീതിയെക്കുറിച്ചും ബോധവല്‍ക്കരണ സെമിനാര്‍ നടത്തി.
കാസര്‍കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ കാസര്‍കോട് ഐ എം എ, റോട്ടറി ക്ലബ്, ഐ എ പി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന പരിപാടി ജനറല്‍ ആശുപത്രി സുപ്രണ്ട് ഡോ. രാജാ റാം ഉദ്ഘാടനം ചെയ്തു. ഐ എം എ പ്രസിഡന്റും ജനറല്‍ ആശുപത്രി ശിശുരോഗ സീനീയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. ബി നാരായണ നായ്ക്ക് അധ്യക്ഷത വഹിച്ചു. സെമിനാറില്‍ മോഡറേറ്റായ റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ. സി എച്ച് ജനാര്‍ദ്ദന നായ്ക്ക് മുഖ്യാതിഥിയായി.
കണ്‍സള്‍ട്ടന്റ് ഫിസിഷന്‍ ഡോ. കെ കൃഷ്ണ നായ്ക്ക് മുഖ്യപ്രഭാഷണം നടത്തി. ശിശുരോഗ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കെ ബി പ്രീമ, ഹെഡ് നേഴ്‌സ് കമലാക്ഷി, സ്റ്റാഫ് നേഴ്‌സ് ട്യൂട്ടര്‍ ഷെല്‍ജി, ചെങ്കള പി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ ശമീമ തന്‍വീര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുത്തു. ശിശുരോഗ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. പി എ ശെറീന നന്ദി പറഞ്ഞു.
Keywords: News, Kerala, Kasaragod, Hospital, Conducted a seminar on cancer and treatment methods On National Cancer Awareness Day