മേല്‍പറമ്പ്: (my.kasargodvartha.com 01.11.2020) ചെമ്മനാട് ഗ്രാമപഞ്ചായത്ത് പരിധിയിലെ 18 വയസ്സ് പൂര്‍ത്തിയായ മുഴുവന്‍ യുവാക്കള്‍ക്കിടയിലും സിവില്‍ സര്‍വീസ് അടക്കമുള്ള വിവിധ സര്‍ക്കാര്‍ ജോലികളെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ബോധവത്കരണം സംഘടിപ്പിക്കാൻ ചെമ്മനാട് പഞ്ചായത്ത് ജനകീയ വികസന സമിതി തീരുമാനിച്ചു.
ഇതിനായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്തും. ഉന്നത വിദ്യാഭ്യാസം നേടി നാളിതുവരെ ചെമ്മനാട് പഞ്ചായത്തില്‍ പി എസ് സി ഓണ്‍ലൈന്‍, എംപ്‌ളോയ്‌മെന്റ് രജിസ്‌ട്രേഷന്‍ എടുക്കാത്ത 18 വയസ്സ് പൂര്‍ത്തിയായ മുഴുവന്‍ പേരെയും പി എസ് സി ഓണ്‍ലൈന്‍ പോര്‍ട്ടല്‍, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്‌ട്രേഷന്‍ ചെയ്യിക്കാന്‍ ആവശ്യമായ സഹായ സഹകരണങ്ങള്‍ ചെയ്ത് കൊടുക്കും.
ഓണ്‍ലൈന്‍ പഠനത്തിലൂടെ അമേരിക്കന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ മേല്‍പറമ്പ് സ്വദേശിനി ഫാത്വിമത്ത് ശംനയ്ക്ക് ചെമ്മനാട് പഞ്ചായത്ത് ജനകീയ വികസന സമിതി ചെയര്‍മാന്‍ സൈഫുദ്ദീന്‍ കെ മാക്കോട് ഉപഹാരം നൽകി.
ചെമ്മനാട് പഞ്ചായത്ത് ജനകീയ വികസന സമിതി ഭാരവാഹികളായ ഹമീദ് ചാത്തംകൈ, താജുദ്ദീന്‍ പടിഞ്ഞാര്‍, ഫസല്‍ റഹ് മാന്‍ എഫ് ആര്‍, ബശീര്‍ കുന്നരിയത്ത്, അനൂപ് കളനാട് സംബന്ധിച്ചു.