വയോജന ദിനത്തോടനുബന്ധിച്ച്, ഐഎംഎയും കെജിഎംഒഎയും റോട്ടറി ക്ലബും സംയുക്തമായി ഓൺലൈൻ മീറ്റ് സംഘടിപ്പിച്ചു
കാസർകോട്: (www.kasargodvartha.com 03.10.2020) ലോക വയോജന ദിനത്തോടനുബന്ധിച്ച് ഐഎംഎ കാസർകോടും കെജിഎംഒഎയും റോട്ടറി ക്ലബും ചേർന്ന് ഓൺലൈൻ മീറ്റ് സംഘടിപ്പിച്ചു. കാസർകോട് ഐ എം എ പ്രസിഡണ്ട് ഡോ. ബി നാരായണനായക് അധ്യക്ഷത വഹിച്ചു. യോഗം ഐഎംഎ നോർത്ത് സോൺ വൈസ് പ്രസിഡണ്ട് ഡോ. സാമുവൽ കോശി ഉദ്ഘാടനം ചെയ്തു.
കാലിക്കറ്റ് മെഡിക്കൽ കോളേജിലെ പിഎംആർ വിഭാഗം അസോസിയേറ്റ് പ്രൊഫസറും കേരള ഐഎംഎ ആരോഗ്യ പദ്ധതി സെക്രട്ടറിയുമായ ഡോ. റോയ് ആർ ചന്ദ്രൻ മുഖ്യാതിഥിയായി. ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ വിഭാഗം ജൂനിയർ കൺസൾട്ടന്റ് ഡോ. അരുൺ റാം 'പ്രായമായവരിൽ ഉള്ള വീഴ്ച തടയാനുള്ള മാർഗ്ഗങ്ങൾ' എന്ന വിഷയത്തിൽ ക്ലാസ് എടുത്തു.
ഐ എം എ കാസർകോട് ജില്ലാ കമ്മിറ്റി ചെയർമാൻ ഡോ സുരേഷ് ബാബു,
കെ ജി എം ഒ എ പ്രസിഡണ്ട് ഡോ മുഹമ്മദ്, റോട്ടറി ക്ലബ് കാസർകോട് പ്രസിഡണ്ട് ഡോ. ജനാർദ്ദന നായിക്, റോട്ടേറിയൻ രാധാകൃഷ്ണൻ, പെൻഷൻകാരുടെ പ്രതിനിധിയായി പെൻഷനേഴ്സ് അസോസിയേഷൽ ജില്ലാ സെക്രട്ടറി എ സി മാധവൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
നിരവധി പെൻഷൻകാർ ഓൺലൈൻ മീറ്റിൽ പങ്കെടുത്തു. ഐ എം എ സെക്രട്ടറി
ഡോ. രാകേഷ് നന്ദി പറഞ്ഞു.
വെള്ളരിക്കുണ്ട് ഗാന്ധി ഭവൻ ലോക വയോജന ദിനം ആചരിച്ചു
വെള്ളരിക്കുണ്ട്: (my.kasargodvartha.com 01.10.2020) മങ്കയത്തെ ഗാന്ധി ഭവൻ ലവ് ആന്റ് കെയറിന്റെ ആഭിമുഖ്യത്തിൽ ലോക വയോജന ദിനം ആചരിച്ചു. കോവിഡ് പ്രോട്ടോകോൾ പ്രകാരം ഗാന്ധി ഭവനിൽ നടന്ന പരിപാടി ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം രാധാമണി ഉൽഘാടനം ചെയ്തു. പഞ്ചായത്ത് അംഗം സാബു ഇടശ്ശേരിയിൽ അധ്യക്ഷത വഹിച്ചു.

സാജൻ പൈങ്ങോട്ട്, പി ടി നന്ദകുമാർ, അബ്ദുൽ ഖാദർ എന്നിവർ പ്രസംഗിച്ചു.
യൂണിറ്റ് സെക്രട്ടറി സണ്ണി മങ്കയം സ്വാഗതവും മാനേജർ ജെ പി ഗംഗ നന്ദിയും പറഞ്ഞു.
വയോജന ദിനാചാരത്തിന്റെ ഭാഗമായി വർക്കി ചുരത്തിൽ, കാരിച്ചിയമ്മ ചെമ്പൻകുന്ന് എന്നിവരെ പഞ്ചായത്ത് പ്രസിഡണ്ട് പൊന്നാടയണിയിച്ചു ആദരിച്ചു.
ഗാന്ധി ഭവനിലെ അന്തേവാസികളെ പുഷ്പ മാല ചാർത്തി ആദരിക്കുകയും ചെയ്തു.
മല്ലംവാർഡിൽ വയോജന ദിനം ആചരിച്ചു
ബോവിക്കാനം: മല്ലം വാർഡിൽ വയോജന ദിനം ആചരിച്ചു. പഴയ കാല കരാറുകാരൻ തെക്കെ പള്ളയിലെ അബ്ബാസ് ഹാജി, തേജസ് കോളനിയിലെ ശ്രീദേവി അമ്മ എന്നിവരെ ഗ്രാമ പഞ്ചായത്ത് അംഗം അനീസ മൻസൂർ മല്ലത്ത് ഷാളണിയിച്ച് ആദരിച്ചു.
സാമൂഹ്യ പ്രവർത്തകരായ ബി സി കുമാരൻ, വേണുകുമാർ മാസ്റ്റർ, കൃഷ്ണൻ ചേടിക്കാൽ, പൊന്നപ്പൻ, ശാന്തിനി ദേവി, മാധവൻ നമ്പ്യാർ സംബന്ധിച്ചു.
Keywords: News, Kerala, Kasaragod, Celebrated, COVID, World Aging Day Celebrated.