കാസര്‍കോട്: (www.my.kasargodvartha.com 29.10.2020) പെണ്‍ പോരാട്ട പ്രതിജ്ഞയുടെ ഭാഗമായി കാസര്‍കോട് ഹെഡ് പോസ്റ്റാഫീസിന് മുന്നില്‍ പ്രതിജ്ഞാ സമരം വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന സമിതിയംഗം സായിദാ ഇല്യാസ് ഉദ്ഘാടനം നടത്തി. ഗുജറാത്ത്, യു പി ബലാല്‍സംഗത്തെ ആയുധമാക്കുന്ന സംഘപരിവാര്‍ വംശഹത്യാ രാഷ്ട്രീയത്തിനെതിരെ വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് കേരളത്തിലുടനീളം നടത്തുന്നു പരിപാടിയുടെ ഭാഗമായണിത്.
സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ ഇരകള്‍ക് വേണ്ടിയുള്ള പെണ്‍ പോരാട്ട ശബ്ദവുമായി വിമന്‍ ജസ്റ്റിസ് തിങ്കളാഴ്ച കാസര്‍കോഡ് തെരുവില്‍ പ്രതിഷേധം നടത്തി. ജില്ലാ പ്രസിഡണ്ട് സഫിയ സമീര്‍ അധ്യക്ഷത വഹിച്ചു. ശാന്ത ആയിറ്റി, സ്മൃതി ആയിറ്റി, ജമീല ടീച്ചര്‍, റെഹാനത്ത്, മര്‍യം മൊയ്തു, നാസില, സീനത്ത്, അസ്മ, മുംതാസ് തുടങ്ങിയവര്‍ പലസ്ഥലങ്ങളിലായി നടന്ന പെണ്‍ പോരാട്ട പ്രതിജ്ഞക്ക് നേതൃത്വം നൽകി. ജില്ലാ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ ഫൗസിയ സിദീഖ്, സൈറ ലത്തീഫ്, സൈനബാ മോള്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: Kerala, News, Women, Violence, Women Justice Movement against Sangh Parivar politics