ചട്ടഞ്ചാൽ: (my.kasargodvartha.com 27.10.2020) വാളയാർ പീഢന കേസിൽ നീതി തേടി യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തി. പിണറായി സർക്കാർ ഭരണത്തിലേറിയപ്പോൾ സ്ത്രീകൾക്കുള്ള സുരക്ഷിതത്വം നഷ്ടപ്പെട്ടെന്നും ഈ സർക്കാർ കേരളത്തിലെ ജനങ്ങൾക്ക് ബാധ്യതയായി മാറിയെന്നും യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം മുൻ പ്രസിഡണ്ട് സാജിദ് മവ്വൽ കുറ്റപ്പെടുത്തി.
വാളയാർ പീഢന കേസിലെ പെൺകുട്ടികൾക്ക് നീതി നിഷേധിച്ചതിൻ്റെ ഒന്നാം വാർഷിക ദിനത്തിൽ യൂത്ത് കോൺഗ്രസ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റി ചട്ടഞ്ചാലിലെ മേൽപറമ്പ് പോലീസ് സ്റ്റേഷനു മുന്നിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് കോൺഗ്രസ് ഉദുമ നിയോജക മണ്ഡലം പ്രസിഡണ്ട് അനൂപ് കല്ല്യോട്ട് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഉനൈസ് ബേഡകം, നിയോജക മണ്ഡലം ഉപാധ്യക്ഷൻ അഡ്വ. മുഹമ്മദ് സിയാദ്, യൂത്ത് കോൺഗ്രസ് പള്ളിക്കര മണ്ഡലം പ്രസിഡണ്ട് രാഖേഷ് കരിച്ചേരി, ഫജാസ് ബന്താട്, ഉമേശൻ കൊല്ലംപണ സംബന്ധിച്ചു.
Keywords: Kerala,News, Walayar, Molestation, Case, Youth Congress, protests, Walayar molestation case; Youth Congress protests for justice