Join Whatsapp Group. Join now!

പഞ്ചായത്ത് ഭരണസമിതിയുടെ നിരുത്തരവാദത്തിൽ പ്രതിഷേധിച്ച് യു ഡി എഫ് പളളിക്കര പഞ്ചായത്ത് കമ്മിറ്റി സത്യാഗ്രഹം നടത്തി

UDF Pallikkara Panchayat Committee staged a satyagraha to protest against the irresponsibility of the Panchayat Administrative Committee
പള്ളിക്കര: (my.kasargodvartha.com 19.10.2020) പളളിക്കര പഞ്ചായത്തിലെ ഫ്രണ്ട് ഓഫീസ് തോന്നുംപടി തുറക്കുന്നതിൽ പ്രതിഷേധിച്ചും കോവിഡ് പ്രതിരോധങ്ങളിൽ സജീവമാകാൻ ജീവനക്കാർ അവധിയെടുക്കുന്നത് ഒഴിവാക്കണമെന്ന് കർശന നിർദ്ദേശം ലംഘിച്ചുകൊണ്ട് ജീവനക്കാർ കൂട്ട അവധിയെടുക്കുന്നതിൽ സാധാരണകാരായ ജനങ്ങൾ ബുദ്ധിമുട്ടുന്നതിൽ പ്രതിഷേധിച്ചും, ഓഫീസിലെ പല കമ്പ്യൂട്ടറുകളും തകരാറിലായിട്ടും ടെക്നിക്കൽ അസിസ്റ്റന്റിനെ നിയമിച്ച് ശബളം നൽകുന്നതല്ലാതെ ഒരു പരിഹാരവും ആകാത്തതിലും പ്രതിഷേധിച്ച് പള്ളിക്കര പഞ്ചായത്ത് ഓഫീസിനു മുന്നിൽ യു ഡി എഫ് പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി സത്യാഗ്രഹം സമരം നടത്തി.



144 നിലവിലുള്ളതിനാൽ 5 പേർ മാത്രമാണ് സത്യാഗ്രഹമിരുന്നത്. യു ഡി എഫ് പള്ളിക്കര പഞ്ചായത്ത് ചെയർമാൻ ഹനീഫ കുന്നിൽ, കൺവീനർ സുകുമാരൻ പൂച്ചക്കാട്, സി എം പി ജില്ലാ കമ്മിറ്റി അംഗം കെ എൻ രാജേന്ദ്ര പ്രസാദ്, പള്ളിക്കര മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് എം പി എം ശാഫി, മുസ്ലിം ലീഗ് പഞ്ചായത്ത് ജന. സെക്രട്ടി സിദ്ദീഖ് പള്ളിപ്പുഴ എന്നിവരാണ് സത്യാഗ്രഹമിരുന്നത്.

സി എം പി ജില്ലാ സെക്രട്ടറി സി വി തമ്പാൻ ഉദ്ഘാടനം ചെയ്തു. യു ഡി എഫ് ചെയർമാൻ ഹനീഫ കുന്നിൽ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സുന്ദരൻ കുറിച്ചിക്കുന്ന്, മാധവ ബേക്കൽ, ശകീല ബശീർ, കെ ടി ആഇശ, കെ എം സി സി കാസർകോട് ജില്ലാ വൈസ് പ്രസിഡണ്ട് റഷീദ് ഹാജി കല്ലിങ്കാൽ, കെ എം അബ്ദുർ റഹ്‌മാൻ, ഹരിസ് തൊട്ടി, ചോണായി മുഹമ്മദ് കുഞ്ഞി, സിറാജ് മഠത്തിൽ എന്നിവർ സംസാരിച്ചു. സമാപന യോഗം ഉദുമ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് സി രാജൻ പെരിയ ഉദ്ഘാടനം ചെയ്തു.

Keywords: News, Kerala, UDF, Kasaragod, Pallikkare, UDF Pallikkara Panchayat Committee staged a satyagraha to protest against the irresponsibility of the Panchayat Administrative Committee
 

Post a Comment