ദുബൈ: (my.kasargodvartha.com 18.10.2020) കെ എം സി സി നടപ്പില്‍വരുത്തിയ വെല്‍ഫെയര്‍ സ്‌കീം പദ്ധതി ലോകത്ത് ഒരു സ്വകാര്യ സംഘടനക്കും അവകാശപ്പെടാന്‍ പറ്റാത്ത പ്രവര്‍ത്തനമാണ് കാഴ്ച വെക്കുന്നതെന്നും, ഇത്തരം പ്രവര്‍ത്തനങ്ങള്‍ മുഖേന ജനങ്ങള്‍ കെ എം സി സിയെ നെഞ്ചോട് ചേര്‍ത്ത് വെക്കുകയാണെന്നും യു എ ഇ കെ എം സി സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര അഭിപ്രായപ്പെട്ടു. ദുബൈ കെ എം സി സി വെൽഫെയർ സ്‌കീം ക്യാമ്പയിന്റെ കാസർകോട് മണ്ഡലം തല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം കുടുംബത്തിന്റെ സുഖത്തിനും സന്തോഷത്തിനും വേണ്ടിയാണ് നാം ഓരോരുത്തരും പ്രവാസ ജീവിതം തിരഞ്ഞെടുക്കുന്നത്. വര്‍ഷങ്ങളോളം തുച്ഛമായ വേതനത്തിന് ജോലി ചെയ്യുകയും അതില്‍ നിന്ന് ഒരുവിഹിതം സ്വന്തം വീട്ടില്‍ എത്തികാന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണ് ഒരോ പ്രവാസിയും. സമ്പാദ്യങ്ങള്‍ ഒന്നുമില്ലാതെ കടങ്ങള്‍ മാത്രം ബാക്കിയാക്കി പ്രവാസ ജീവിതത്തിനിടയില്‍ മരിച്ച് പോകുന്നവരുടെ കുടുംബത്തിന് താങ്ങും തണലുമാണ് പത്ത് ലക്ഷം രൂപ സഹായം ലഭിക്കുന്ന കെ എം സി സി വെല്‍ഫെയര്‍ സ്‌കീം പദ്ധതി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് ഫൈസല്‍ പട്ടേല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി വെല്‍ഫെയര്‍ സ്‌കീം പദ്ധതിയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. മണ്ഡല തല കോര്‍ഡിനേറ്റര്‍മാരായ സുബൈര്‍ അബ്ദുല്ല, സഫ്‌വാന്‍ അണങ്കൂര്‍ എന്നിവര്‍ വെല്‍ഫെയര്‍ സ്‌കീം പദ്ധതിയെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ നല്‍കി.
മണ്ഡലത്തിലെ മുനിസിപ്പല്‍ പഞ്ചായത്ത് കമ്മിറ്റികള്‍ തെരഞ്ഞെടുത്ത കോര്‍ഡിനേറ്റര്‍മാരും പ്രധാന ഭാരവാഹികലും പങ്കെടുത്തു. ഫൈസല്‍ മുഹ്‌സിന്‍, സത്താര്‍ ആലമ്പാടി, മുനീഫ് ബദിയടുക്ക, എം എസ് ഹമീദ് ബദിയടുക്ക, ശാഫി കാസിവളപ്പില്‍ ചെര്‍ക്കള, ഹനീഫ് കുമ്പഡാജ, അശ്‌കര്‍ ചൂരി, സര്‍ഫറാസ് പട്ടേല്‍, റഫീഖ് എതിര്‍ത്തോട്, ത്വല്‍ഹത്ത്, ഇഖ്‌ബാല്‍ കെ പി, നാസര്‍ മല്ലം, മുഹമ്മദ് പി സി, നിസാം ചൗക്കി, ശകീല്‍ എരിയാല്‍, ഖാദര്‍ മൊഗര്‍, റഊഫ് അറന്തോട്, നിസാം പുളിക്കൂര്‍, നിസാം ഹിദായത്ത് നഗര്‍, മുല്ല ഉമര്‍, അന്‍വര്‍ മഞ്ഞംപാറ, റസാഖ് ബദിയടുക്ക, സിദ്ദീഖ്, വൈ എ നാസര്‍, അബുബക്കര്‍ പി സി, ജുനൈദ് സംബന്ധിച്ചു.
ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം ആക്ടിങ് സെക്രട്ടറി സിദ്ദീഖ് ചൗക്കി സ്വാഗതാവും മണ്ഡലം സെക്രട്ടറിയും വെല്‍ഫെയര്‍ സ്‌കീം കോര്‍ഡിനേറ്ററുമായ സുഹൈല്‍ കോപ്പ നന്ദിയും പറഞ്ഞു.
വെൽഫെയർ സ്കീം ക്യാമ്പയിനിൽ സജീവമായി ദുബൈ കെ എം സി സി എൻമകജെ പഞ്ചായത്ത്
ദുബൈ: ദുബൈ കെ എം സി സി വെൽഫെയർ സ്കീം ക്യാമ്പയിനിൽ സജീവമായി ദുബൈ കെ എം സി സി എൻമകജെ പഞ്ചായത്ത് കമ്മിറ്റി. യു എ ഇയിലുള്ള എല്ലാ കെ എം സി സി അനുഭാവികളെയും നേരിട്ട് ബന്ധപ്പെട്ട് പ്രചാരണം നടത്താൻ ഓൺലൈൻ വഴി നടത്തിയ യോഗം തീരുമാനിച്ചു.
പ്രസിഡണ്ട് അഷ്‌റഫ് ഷേണി അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ഡോ. ഇസ്മാഈൽ യോഗം ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം ബേരിക്ക, മൻസൂർ മർത്യ, മുനീർ ബേരിക്ക, യൂസുഫ് ഷേണി, ഹസൻ കുദുവ, അഷ്‌റഫ് കണ്ടിക, ലത്തീഫ് ചെക്ക് പോസ്റ്റ്, ജി പി സിദ്ദീഖ്, സ്വാദിഖ്, റഫീഖ് എം എച്ച്, സിയാദ് എം എച്ച്, ബഷീർ ഷേണി, റഫീഖ് മണിയംപാറ, മുസ്താഖ് ബജകൂടൽ, ജാബിർ മണിയംപാറ, അബ്ബാസ് സംബന്ധിച്ചു. ഇബ്‌റാഹിം നൽക്ക സ്വാഗതവും ഉനൈസ് പെർള നന്ദിയും പറഞ്ഞു.
Keywords: News, Kerala, Kasaragod, The KMCC Welfare Scheme aims to cater expatriates: Yahya Thalangara