കാസര്‍കോട്: (my.kasargodvartha.com 23.10.2020) ക്ഷേമനിധി അംഗങ്ങള്‍ക്ക് രണ്ടാം ഘട്ട ആനുകൂല്യം അനുവദിക്കുക, നിര്‍മാണ മേഖലയിലെ സ്തംഭനാവസ്ഥ പരിഹരിക്കുക, ക്ഷേമനിധി പെന്‍ഷന്‍കാരുടെ ഇരട്ട പെന്‍ഷന്‍ നിലനിര്‍ത്തുക, മണല്‍വാരലിന് എര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കുക, സെസ് പിരിവ് വേഗത്തില്‍ അക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് നിര്‍മാണ തൊഴിലാളി യൂണിയന്‍ (എസ് ടി യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റ്‌നു സമിപം പ്രതിഷേധ പ്രകടനം നടത്തി.
ജില്ലാ വൈ. പ്രസിഡണ്ട് എം കെ ഇബ്രാഹിം പൊവ്വൽ അധ്യക്ഷത വഹിച്ച പരിപാടിയില്‍ എസ് ടി യു സംസ്ഥാന ട്രഷറര്‍ കെ പി മുഹമ്മദ് അശ്‌റഫ് ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രൊട്ടോകോള്‍ പാലിച്ചു കൊണ്ട് നടന്ന സമരത്തില്‍ പി ഐ എ ലത്തീഫ്, ശിഹാബ് റഹ് മാനിയ നഗര്‍, ടി എം സൈനുദ്ദീന്‍ തുരുത്തി, പി എം സുബൈര്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: Kerala, News, Kasaragod, Welfare, Construction sector, sand Collectorate, union, STU staged a dharna at the Collectorate following the crisis in the construction sector