കാഞ്ഞങ്ങാട്: (my.kasargodvartha.com 08.10.2020) സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് നേടി ജില്ലയുടെ അഭിമാനമായ ശഹീന്‍ സി ഖാദറിനെ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി ഉപഹാരം നല്‍കി ആദരിച്ചു.
മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്‍ഡ് എം പി ജാഫര്‍ ശഹീന്ന് കൈമാറി.
വൈസ് പ്രസിഡന്‍ഡുമാരായ ടി റംസാന്‍, മുസ്ത്വഫ തായന്നൂര്‍, സെക്രട്ടറി എ സി എ ലത്വീഫ് എന്നിവര്‍ സംബന്ധിച്ചു.
തെക്കന്‍ ബങ്കളം എ എം നിവാസിലെ എ എം ഖാദര്‍ ഹാജിയുടെയും സി സമീറയുടെയും മകനായ ശഹീന്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 396ാം റാങ്ക് ആണ് നേടിയത്. സര്‍വീസ് അലോക്കേഷനില്‍ കേരളത്തില്‍ നിന്ന് ഐ പി എസ് ലഭിച്ചത് 9 പേര്‍ക്കാണ്. 2 മാസത്തെ ഐ പി എസ് ഫൗണ്ടേഷന്‍ കോഴ്‌സിനായി ശഹീന്‍ ഉത്തരാഖണ്ഡിലെ മസൂറിയിലേക്കു തിരിച്ചു.
Keywords: Kerala, News, Kanhangad, Shaheen c khader, Muslim leage, Shaheen C Khader was honored