കാസര്‍കോട്: (my.kasargodvartha.com 20.10.2020) എല്‍ എച്ച് എസ് പ്രമോഷന്‍ ലഭിച്ച് കോഴിക്കോട് ജില്ലയിലേക്ക് സ്ഥലം മാറിപ്പോകുന്ന പി എച്ച് എന്‍ സൗദാമിനികുട്ടി സിസ്റ്റര്‍ക്ക് ജനറല്‍ ആശുപത്രി കാസര്‍കോട് പി പി യൂണിറ്റ് യാത്രയയപ്പും ഉപഹാര സമര്‍പ്പണവും നടത്തി. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ട് നടന്ന ലളിതമായ ചടങ്ങില്‍ ആശുപത്രി സൂപ്രണ്ട് ഡോ. രാജാറാം കിഴക്കേക്കണ്ടിയില്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഗീതാ ഗുരുദാസ് മുഖ്യാതിഥിയായി.
ജെ പി എച്ച് എന്‍ മാരായ മേരി ക്ലെയര്‍, ജിഷ മോഹന്‍, ജെ എച്ച് ഐ മാരായ ബാലചന്ദ്രന്‍ സി സി, മോഹനന്‍, സുജേഷ്, മധു, അബ്ദുര്‍ റഹ് മാന്‍, ബ്ലഡ് ഡോണേഴ്‌സ് കേരള കാസര്‍കോട് ജില്ലാ പ്രസിഡണ്ട് നൗഷാദ് കണ്ണമ്പള്ളി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. പി പി യൂണിറ്റിന്റെ സ്‌നേഹോപഹാരം സൂപ്രണ്ടും ഡെപ്യൂട്ടി സൂപ്രണ്ടും ചേര്‍ന്ന് സൗദാമിനികുട്ടി സിസ്റ്റര്‍ക്ക് സമ്മാനിച്ചു. ജെ എച്ച് ഐ ശ്രീജിത്ത്, രമേശന്‍, അനില ആഇഷ, ജുബൈരിയ ഫൗസിയ, അശ്വതി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. സിസ്റ്റര്‍ സൗദാമിനികുട്ടി നന്ദി പ്രകാശിപ്പിച്ചു.
Keywords: Kerala, News, Kasaragod, sister, Sentoff, Saudaminikutty Sister, Promotion, Sentoff to Saudaminikutty Sister