പട്‌ല: (my.kasargodvartha.com 09.10.2020) പി എസ് സി പോലുള്ള നിയമന പരീക്ഷകളില്‍ നാട്ടിലെ യുവതീയുവാക്കളെ സജ്ജരാക്കുക എന്ന ഉദ്യേശത്തോടു കൂടി സീഡ് പട്‌ലയുടെ (CEED കരിയര്‍ എജുകേഷന്‍ ആന്‍ഡ് എംപവര്‌മെന്റ് ഡെസ്‌ക്) കീഴില്‍ യുവാക്കള്‍ക്കും യുവതികള്‍ക്കുമായി രണ്ട് പ്രത്യേക ടൈനിംഗ് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നു. അതിന്റെ ഭാഗമായി യുവാക്കള്‍ക്കും യുവതികള്‍ക്കും വെവ്വേറെ വെര്‍ച്വല്‍ ക്ലസ്റ്ററുകള്‍ രൂപീകരിച്ചു.
ക്ലസ്റ്ററുകളുടെ ഔദ്യോഗിക ഉദ്ഘാടനം വ്യാഴാഴ്ച (08.10.2020) വൈകുന്നേരം മൂന്ന് മണിക്ക് നടന്ന ചടങ്ങില്‍ പട്‌ല ഗവ ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ പ്രദീപ് മാസ്റ്റര്‍ നിര്‍വ്വഹിച്ചു.
നാടിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ പ്രൗഢമായ ഒരു പാരമ്പര്യത്തിന്റെ പിന്‍ഗാമികളായവര്‍ എന്തു കൊണ്ട് സര്‍ക്കാര്‍ ജോലികളില്‍ നിന്നും മറ്റും ഒഴിഞ്ഞു മാറി എന്നതിനെക്കുറിച്ച് ആത്മപരിശോധന നടത്തുകയും സീഡിന്റെ പ്രവര്‍ത്തനങ്ങള്‍ വഴി അതിന് സമൂലമായ ഒരു മാറ്റം സാധ്യമാകണമെന്നും അദ്ദേഹം പറഞ്ഞു.
പി ടി എ പ്രസിഡണ്ട് എച്ച് കെ അബദുര്‍ റഹ് മാന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
പട്‌ല ഗവ. സ്‌കൂള്‍ അധ്യാപകരായ ഉഷ ടീച്ചര്‍, സീഡ് ചെയര്‍മാന്‍ എം കെ ഹാരിസ്, സീഡ് കണ്‍വീനര്‍ മഷ്‌റൂഫ് തുടങ്ങിയവര്‍ സംസാരിച്ചു.