തളങ്കര: (my.kasargodvartha.com 21.10.2020) തളങ്കര പള്ളിക്കാൽ സ്വദേശിയും കോഴിക്കോട് വ്യാപാരിയുമായ പി എം നൗഷാദ് (63) നിര്യാതനായി. അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരണം. കോഴിക്കോട് എരിഞ്ഞിപ്പാലത്താണ് താമസം. പി സി സി ക്രിക്കറ്റ് ക്ലബ്ബിൽ കളിച്ചിരുന്നു. നാഷണൽ സ്പോർട്സ് ക്ലബ് തളങ്കരയുടെ മികച്ച ഗോൾ കീപ്പറും കൂടിയായിരുന്നു.
ഭാര്യ: സക്കീന. മക്കൾ: ആമിന, അസ്മ, ഹലീമ, മരുമക്കൾ: ഫഹീം മുക്താർ (ഖത്തർ), ഇഹ്‌സാൻ അലി, അദ്നാൻ അർഷാദ്. സഹോദരങ്ങൾ: നാസിം, പരേതരായ അബ്ദുൽ സത്താർ, ബദ്‌റുദ്ദീൻ, അൻവർ.