കാഞ്ഞങ്ങാട്: (my.kasargodvartha.com 28.10.2020) ജില്ലാ ആശുപത്രിയില്‍ എല്ലാവര്‍ക്കും ചികിത്സ ലഭ്യമാക്കുക, തെക്കില്‍ കോവിഡ് ആശുപത്രി പൂര്‍ണ്ണ അര്‍ത്ഥത്തില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നവംബര്‍ രണ്ടാം തീയ്യതി മുതല്‍ നടത്തുന്ന അനശ്ചിതകാല നിരാഹാര സമരത്തിന്റെ ഭാഗമായി ജനകീയ കര്‍മ്മസമിതിയുടെ നേതൃത്യത്തില്‍ വാഹന പ്രചാരണ ജാഥകളും സമര പ്രഖ്യാപനവും നടത്തി.
പാണത്തൂര്‍, കൊന്നക്കാട്, ചട്ടഞ്ചാല്‍ എന്നിവിടങ്ങളില്‍ നിന്ന് പുറപ്പെട്ട് കാഞ്ഞങ്ങാട് സംഗമിച്ച് സമര പ്രഖ്യാപനം നടത്തുന്നതിനായി കൊന്നക്കാട് നിന്നും ആരംഭിച്ച വാഹന പ്രചാരണ ജാഥയുടെ ഉദ്ഘാടനം സാമൂഹിക പ്രവര്‍ത്തകന്‍ സണ്ണിപൈക്കടയില്‍ നിന്നും മെഴുകുതിരി വെട്ടം ജാഥക്യാപ്റ്റന്‍ സിജോ അമ്പാട്ട്, ജാഥ കോര്‍ഡിനേറ്റര്‍ നാസര്‍ കൊട്ടിലങ്ങാട്, കര്‍മ്മ സമിതി ജോയിന്റ് കണ്‍വീനര്‍ സി എ പീറ്റര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. തുടര്‍ന്ന് നടന്ന ചടങ്ങില്‍ കൊന്നക്കാട് വ്യാപാരി വ്യവസായി സമിതി അംഗങ്ങള്‍ പങ്കെടുത്തു.
ചട്ടഞ്ചാലില്‍ നിന്നുമുള്ള പ്രചാരണ ജാഥയുടെ ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ അഹ് മദ് ശരീഫ് മെഴുക് തിരി ജാഥാ ക്യാപ്റ്റന്‍ ഫൈസല്‍ ചേരക്കാടത്തിന് കൈമാറി കൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചട്ടഞ്ചാല്‍ യൂണിറ്റ് പ്രസിഡണ്ട് അബ്ദുല്‍ നിസാര്‍ അദ്ധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡണ്ട് അശോകന്‍ പൊയ്‌നാച്ചി, വൈസ് ക്യാപ്റ്റന്‍ അസീസ് ടി, ജാഥാ കോര്‍ഡിനേറ്റര്‍ പവിത്രന്‍ തോയമ്മല്‍, അനീസ് തോയമ്മല്‍, എന്നിവര്‍ പ്രസംഗിച്ചു.
പാണത്തൂര്‍ പ്രചാരണ ജാഥയുടെ ഉദ്ഘാടനം ജസ്‌നയ്ക്ക് മെഴുകുതിരി നല്‍കികൊണ്ട് സിസ്റ്റര്‍ ജയ മംഗലത്ത് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ കര്‍മ്മ സമിതി ചെയര്‍മാന്‍ യൂസഫ് ഹാജി, ജാഥാ കോര്‍ഡിനേറ്റര്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, സൂര്യനാരായണ ഭട്ട്, ജയിംസ്, ശരത് അമ്പലത്തറ തുടങ്ങിയവര്‍ സംബന്ധിച്ചു.
വൈകുന്നേരം കാഞ്ഞങ്ങാട് വെച്ച് നടന്ന സമര പ്രഖ്യാപനം മുനീസ അമ്പലത്തറയില്‍ നിന്നും ചെയര്‍മാന്‍ യൂസഫ് ഹാജി ദീപശിഖ ഏറ്റുവാങ്ങി കൊണ്ടു നിര്‍വഹിച്ചു.
ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്ലം, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, കുഞ്ഞിക്കണ്ണന്‍ കക്കാണത്, ഫരീന കോട്ടപ്പുറം, നാസര്‍ കൊട്ടിലങ്ങാട്, രമേശന്‍ മലയാറ്റുകര, തോമസ്, പി ജെ, കുഞ്ഞികൃഷ്ണന്‍ ബളാന്തോട്, മാത്യു കെ എസ്, ഷിനോജ് ഒടയഞ്ചാല്‍, ബെന്നി മാലക്കല്ല്, ജയരാജന്‍ കണ്ണോത്ത്, കുഞ്ഞിക്കണ്ണന്‍ കോട്ടപ്പാറ, ജമീല എം പി എന്നിവര്‍ സംസാരിച്ചു.
സി എ പീറ്റര്‍ സ്വാഗതവും, രാജേന്ദ്രന്‍ നന്ദിയും പറഞ്ഞു.പവിത്രന്‍, രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് സമര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.