Join Whatsapp Group. Join now!

സൗദിനാഷണല്‍ കെ എം സി സി മരിച്ചവരുടെ കുടുംബത്തിന് കാസർകോട്ട് 20 ലക്ഷം രൂപ ധനസാഹയം നല്‍കി

National KMCC has provided financial assistance of Rs 20 lakh to the families of the deceased in Kasargod

കാസര്‍കോട്: (my.kasargodvartha.com 17.10.2020) സൗദി നാഷണല്‍ കെ എം സി സി കമ്മിറ്റി സാമൂഹ്യ സുരക്ഷ പദ്ധതി 2020 പ്രകാരം മരിച്ചവരുടെ കുടുംബത്തിന് ജില്ലയില്‍ 20 ലക്ഷം രൂപയുടെ ധനസഹായം നല്‍കി. 



സൗദി കെ എം സി സി  ജനറല്‍ സെക്രട്ടറി ഖാദര്‍ ചെങ്കള അധ്യക്ഷത വഹിച്ച പരിപാടിയില്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ഖജാന്‍ഞ്ചി അന്‍വര്‍ ചേരങ്കൈ സ്വാഗതം പറഞ്ഞു. റിയാദില്‍ മരണപ്പെട്ട മധൂര്‍ സ്വദേശിക്ക് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുര്‍ റഹ് മാനും ഉദുമ സ്വദേശിക്ക് എം സി ഖമറുദ്ദീന്‍ എം എല്‍ എ യും ആലംപാടി സ്വദേശിക്ക് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ യും ധനസഹായം കൈമാറി. 

മൂസ ബി ചെര്‍ക്കള, ടി എ മൂസ, കെ അബ്ദുല്ല കുഞ്ഞി, എ ബി ഷാഫി, അബ്ദുല്‍ ഖാദര്‍ മിഹ്റാജ്, അഷ്റഫ് എടനീര്‍, ടി ഡി കബീര്‍, സി എ അബ്ദുല്ല ക്കുഞ്ഞി, കല്ലട്ര മാഹിന്‍ ഹാജി, അസീസ് മരിക്കെ, പി എം മുനീര്‍ ഹാജി, ശരീഫ് കൊടവഞ്ചി, സി എ അബ്ദുല്ല കുഞ്ഞി, സി എം ഖാദര്‍ ഹാജി ചെങ്കള, ഹസ്സന്‍ നെക്കര, ഹാരിസ് ചൂരി, ഖാളി അബ്ദുര്‍ റഹ് മാന്‍, ഷൗക്കത്ത് പടുവടുക്കം, സി എ മുംതാസ് സമീറ എന്നിവര്‍ സംസാരിച്ചു.



Keywords: News, Kerala, Kasaragod, KMCC, National, Helping Hand,  National KMCC has provided financial assistance of Rs 20 lakh to the families of the deceased in Kasargod
 

Post a Comment