കാസര്‍കോട്: (my.kasargodvartha.com 06.10.2020) ജെഇഇ അഡ്വാൻസ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ ഇബ്റാഹിം സുഹൈല്‍ ഹാരിസിനെ എൻ എ നെല്ലിക്കുന്ന് എം എൽ എ അനുമോദിച്ചു. അഖിലേന്ത്യാ തലത്തില്‍ 210-ാം റാങ്കാണ് സുഹൈൽ കരസ്ഥമാക്കിയത്.
കോളിയടുക്കം അപ്സര പബ്ലിക് സ്‌കൂളില്‍ നിന്ന് എസ് എസ് എൽ സി യിൽ ഉന്നത വിജയം നേടുകയും കോട്ടയം സെന്റ് ആന്റണി പബ്ലിക് സ്‌കൂളിളിൽ നിന്ന് പ്ലസ് ടു സയൻസിൽ 98 ശതമാനം മാര്‍ക്കും നേടിയിരുന്നു. കീം എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ ആറാം റാങ്കും സുഹൈൽ കരസ്ഥമാക്കിയിരുന്നു.
ബെണ്ടിച്ചാലിലെ എംഎ ഹാരിസിന്റെയും സമീറയുടെയും മകനാണ്. അനുമോദന ചടങ്ങിൽ യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്റഫ് എടനീർ, ജനറൽ സെക്രട്ടറി ടി ഡി കബീർ, എം എസ് എഫ് ജില്ലാ പ്രസിഡണ്ട് അനസ് എതൃത്തോട്, ഗ്രാമ പഞ്ചായത്ത് മെമ്പർ കലാഭവൻ രാജു, അഹമ്മദലി ബെണ്ടിച്ചാൽ എന്നിവർ സംബന്ധിച്ചു.
Keywords: Kerala, News, NA Nellikunnu, first rank, Examination, NA Nellikunnu MLA congratulates Suhail Haris for securing State level first rank in JEE Advance Examination