വെള്ളരിക്കുണ്ട്: (my.kasargodvartha.com 08.10.2020) കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി വ്യാപാരികള്‍ സഹകരിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ യാതൊരു മുന്നറിയിപ്പുമില്ലാതെയും വ്യാപാരി പ്രതിനിധികളുമായി ആലോചിക്കാതെയും പെട്ടെന്ന് ലോക്ക് ഡൗണുകള്‍ പ്രഖ്യാപിക്കുന്നത് വ്യാപാരികള്‍ക്ക് വലിയ തിരിച്ചടിയും പ്രതിസന്ധിയും സൃഷ്ടിക്കുന്നതായി പരപ്പയിലെ വ്യാപാരി പ്രതിനിധികള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
വ്യഴാഴ്ച രാവിലെ 7 മണിയായിട്ടും കടകള്‍ അടച്ചിടണമെന്ന വിവരം അധികൃതര്‍ ആരും തന്നെ വ്യാപാരി പ്രതിനിധികളെ അറിയിച്ചില്ലെന്നും ആക്ഷേപമുണ്ട്. വ്യാപാരികളോട് അധികൃതര്‍ കാണിക്കുന്ന നിഷേധാത്മക നിലപാടിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി പരപ്പ യൂണിറ്റ് പ്രതിഷേധിച്ചു.
യൂണിറ്റ് പ്രസിഡന്‍ഡ് വിജയന്‍ കോട്ടക്കല്‍ സെക്രട്ടറി സലീം, ഹനീഫ, ഡെന്നിസ് ,നാസര്‍, പ്രമോദ്, റിഷാദ്, സി എച്ച് കുഞ്ഞബ്ദുല്ല തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kerala, News, Vellarikkund, Parappa, Lock down, Covid, Lockdown announcement without warning; Traders say heavy losses