Join Whatsapp Group. Join now!

കോവിഡ് ആശുപത്രിയോടുള്ള അനാസ്ഥയ്ക്ക് കാരണം കൺസൾട്ടൻസി കമ്മീഷൻ കിട്ടാത്തതിലെന്ന് കെ നീലകണ്ഠൻ

K Neelakanthan blames COVID Hospital is not starting because of not getting consultancy commission #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 23.10.2020) കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ടാറ്റാ ഗ്രൂപ്പ് യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തീകരിച്ച് കേരള സർക്കാറിന് കൈമാറിയ കോവിഡ് ആശുപത്രിയുടെ ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണം സർക്കാറിന് കൺസൾട്ടൻസി കമ്മീഷൻ ലഭിക്കാത്തത് കൊണ്ടാണെന്ന് ജനശ്രീ ജില്ലാ ചെയർമാൻ കെ നീലകണ്ഠൻ ആരോപിച്ചു.


K Neelakanthan blames COVID Hospital is not starting because of not getting consultancy commission

കോവിഡ് ആശുപത്രിയുടെ പ്രവർത്തനമാരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ജനശ്രീമിഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കിയ തീരുമാനം മനുഷ്യത്വരഹിതമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.



ജനശ്രീ ജില്ലാ കോഡിനേറ്റർ അച്ചേരി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജനശ്രീ മിഷൻ സംസ്ഥാന സമിതി അംഗങ്ങളായ എം കുഞ്ഞമ്പു നമ്പ്യാർ, എം രാജീവൻ നമ്പ്യാർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ ഖാലിദ്, ജില്ലാ സമിതി അംഗങ്ങളായ സി അശോക് കുമാർ, അഡ്വ. പി കെ ജിതേഷ് ബാബു, കെ പുരുഷോത്തമൻ, സി ഭാസ്ക്കരൻ ചെറുവത്തൂർ, വി കെ മുകുന്ദൻ, മനാഫ് നുള്ളിപ്പാടി സംബന്ധിച്ചു.




Keywords: Kerala, News, K Neelakanthan, COVID Hospital, K Neelakanthan blames COVID Hospital is not starting because of not getting consultancy commission

Post a Comment