Join Whatsapp Group. Join now!

അതിർത്തി റോഡുകളിൽ പരിശോധന; തീരുമാനം ഹൈക്കോടതി വിധിയെ ലംഘിക്കാൻ വേണ്ടി: കെ ശ്രീകാന്ത്

Inspection of border roads; Decision to violate High Court judgment: K Srikanth#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 22.10.2020) അതിർത്തി റോഡുകളിൽ പരിശോധന പുനരാരംഭിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം ഹൈക്കോടതി വിധിയെയും കേന്ദ്ര മാർഗനിർദേശങ്ങളെ ലംഘിക്കാൻ വേണ്ടിയാണെന്നും ബിജെപി ജില്ലാ പ്രസിഡണ്ട് കെ ശ്രീകാന്ത് ആരോപിച്ചു. അതിർത്തി തുറന്നതു കൊണ്ട് കാസർകോട് ജില്ലയിൽ കോവിഡ് രോഗവ്യാപനം ഉണ്ടായിട്ടില്ല. അനാവശ്യമായ പരിശോധന ജനങ്ങളെ ദുരിതത്തിലാക്കാ ലക്ഷ്യം വച്ചിട്ടുള്ളത് മാത്രമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 
K Srikanth



സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് ജില്ലാ ഭരണകൂടം ഇത്തരം ജനവിരുദ്ധ സമീപനം സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്തർസംസ്ഥാന യാത്ര സംബന്ധിച്ച് ച ഉച്ച ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് ഇരിക്കുകയാണെന്ന് ശ്രീകാന്ത് പറഞ്ഞു. സാമാന്യ യുക്തിക്ക് നിരക്കാത്ത തീരുമാനം റദ്ദാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

Keywords: Kerala, News, Kasaragod, BJP, Border, COVID, Corona, Check, Inspection of border roads; Decision to violate High Court judgment: K Srikanth.

Post a Comment