നാസർ കൊട്ടിലങ്ങാട്
കാസർകോട്: (my.kasargodvartha.com 11.10.2020) എൻഡോസൾഫാൻ ദുരന്തം വിതച്ച കാസർകോട് ജില്ലയിലെ ആതുരസേവന രംഗത്ത് സർക്കാർ ഇനിയും തിരിഞ്ഞു നോക്കിയില്ലെങ്കിൽ ഭാവിയിൽ ജില്ലയിലെ ആരോഗ്യരംഗത്ത് വരാനിരിക്കുന്നത് വലിയൊരു ദുരന്തമായിരിക്കുമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം പി എയിംസ് ജനകീയസമിതി സംഘടിപ്പിച്ച ജനപ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ഏറ്റവും കൂടുതൽ ഭരിച്ച മുഖ്യമന്ത്രിമാർ ഉത്തരമലബാറിലുള്ളവരായിരുന്നു. എന്നിട്ടും എല്ലാരംഗത്തും ഇതുവരെ ഏറ്റവും അവഗണന നേരിടുന്നതും ഉത്തര മലബാറും പ്രത്യേകിച്ച് കാസർകോടുമാണ്. ഇതിന് പരിഹാരമായി കേന്ദ്രം അനുവദിക്കുന്ന എയിംസ് കേരള സർകാർ മുന്നോട്ട് വെക്കുന്ന പ്രൊപ്പോസലിൽ കാസർകോട് ജില്ലയെ ഉൾപെടുത്തി കേന്ദ്രത്തിന് അയക്കണമെന്നും അതിനു വേണ്ടി എല്ലാ രാഷ്ട്രീയ പാർട്ടികളും ജനങ്ങളും ഒറ്റ കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു.

ആരോഗ്യ രംഗത്ത് ഒരു മെഡിക്കൽ കോളേജോ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയോ ഇല്ലാത്ത നമ്മുടെ ജില്ലയിൾ ഉള്ള ജില്ലാ ആശുപത്രി പോലും കോവിഡ് ആശുപത്രി ആക്കിമാറ്റുകയും ചെയ്തു. ഈ സാഹചര്യത്തിൽ എയിംസ് ജില്ലയ്ക്ക് അനുവാര്യമാണെന്നും അതിനു വേണ്ടി വന്നാൽ സ്വന്തം പ്രസ്ഥാനം എതിർത്താൽ പോലും പ്രസ്ഥാനത്തിൽ നിന്നുമാറി നിന്ന് ഇതിന് വേണ്ടിയുള്ള സമരത്തിന് മുന്നിൽ തന്നെ നിലകൊള്ളുക തന്നെ ചെയ്യുമെന്ന് മുഖ്യാതിഥിയായി പ്രസംഗിച്ച കാസർകോട് എം എൽ എ എൻ എ നെല്ലിക്കുന്ന് പറഞ്ഞു.
കാസർകോട് വ്യാപാരഭവനിൽ വെച്ച് നടന്ന ചടങ്ങിൽ വ്യാപാരി വ്യവസായി ജില്ലാ പ്രസിഡണ്ടും എയിംസ് ജനകീയ സമിതി ആക്ടിംഗ് ചെയർമാനുമായ അഹ് മദ് ശരീഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ സി ജി ബഷീർ, കാസർകോട് നഗരസഭ ചെയർപേഴ്സൺ ബീഫാത്തിമ ഇബ്രാഹിം, ഐ എൻ എൽ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം, ബി ജെ പി ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ. സദാനന്ദറായ്, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി കബീർ, വെൽഫെയർ പാർട്ടി ജില്ലാ മെമ്പർ അബ്ദുൽ ലത്വീഫ് കുമ്പള, ആര്‍ എസ് പി ജില്ലാ സെക്രടറി ഹരീഷ് ബി നമ്പ്യാർ, പിഡിപി സ്റ്റേറ്റ് കമ്മിറ്റി മെമ്പർ സുബൈർ, എയിംസ് ജനകീയ സമിതി കമ്മിറ്റി അംഗങ്ങളായ ഹംസ പാലക്കി, ഗോപി മാസ്റ്റർ, സിസ്റ്റർ ജയ മംഗലത്ത്, സജി കെ ജേ, നാസർ കൊട്ടിലങ്ങാട്, കുഞ്ഞിരാമൻ തന്നോട്ട്, ശരത് അമ്പലത്തറ, അഡ്വ നിസാം ഫലാഹ്, താജുദ്ദീൻ പടിഞ്ഞാർ, ഷൈനി തുടങ്ങിയവർ സംസാരിച്ചു.
അമ്പലത്തറ കുഞ്ഞികൃഷ്ണൻ സ്വാഗതവും സുലേഖ മാഹിൻ നന്ദിയും പറഞ്ഞു
Keywords: Kerala, News, Government, Kasaragod, Endosulfan, Rajmohan Unnithan MP, If the governments do not wake up for Kasargod district yet, they will face a bigger disaster than endosulfan; Rajmohan Unnithan MP