കാസർകോട്: (my.kasargodvartha.com 09.10.2020) ഉത്തർ പ്രദേശിലെ ഹഥ്റസിൽ ദലിത് പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ മുസ്ലിംലീഗ് രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കാസർകോട് മുനിസിപ്പൽ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡണ്ട് അഡ്വ. വി എം മുനീർ അധ്യക്ഷത വഹിച്ചു. എൻ എ നെല്ലിക്കുന്ന് എം എൽ എ, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, ബശീർ തൊട്ടാൻ സംബന്ധിച്ചു. ജനറൽ സെക്രട്ടറി ഖാലിദ് പച്ചക്കാട് സ്വാഗതം പറഞ്ഞു.
ബോവിക്കാനം: യു പി യിലെ ഹഥ്റസിൽ ദലിത് പെൺകുട്ടി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ മുസ്ലിംലീഗ് ദേശീയ കമ്മിറ്റി പ്രഖ്യാപിച്ച രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി മുളിയാർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ബോവിക്കാനം ടൗണിൽ പ്രതിഷേധം സംഘടിപ്പിച്ചു.
നീതിയും നിയമ വ്യവസ്ഥയും കശാപ്പ് ചെയ്യുകയാണ് യു പി സർക്കാർ. പ്രതികരിക്കുന്ന വരെ രാജ്യദ്രോഹികളായി ചിത്രീകരിച്ച് ജയിലിലടയ്ക്കുന്നു. പ്രതികൾക്ക് വീര പരിവേഷം നൽകുന്ന ബി ജെ പിയുടെ പിന്തുണയും പ്രോൽസാഹനവും രാജ്യത്ത് ദലിത്-ന്യൂനപക്ഷ വേട്ട വർദ്ധിക്കൻ പ്രധാന കാരണമാണെന്നും പ്രതിഷേധത്തിൽ ചൂണ്ടിക്കാട്ടി. ജനറൽ സെക്രട്ടറി എസ്എം മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി ഉൽഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എം എസ് ഷുക്കൂർ, എസ്ടി യു ജില്ലാ
ജനറൽ സെക്രട്ടറി ശരീഫ് കൊടവഞ്ചി, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് മൻസൂർ മല്ലത്ത് സംബന്ധിച്ചു. ട്രഷറർ എം കെ അബ്ദുർ റഹിമാൻ ഹാജി സ്വാഗതം പറഞ്ഞു.
Keywords: News, Kerala, Kasaragod, Protest, Hathras: Muslim League organized a protest