വെള്ളരിക്കുണ്ട്: (my.kasargodvartha.com 07.10.2020) ഉത്തർ പ്രദേശിലെ ഹത്രാസിൽ ദളിത് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ജില്ലയുടെ മലയോര പ്രദേശങ്ങളിൽ ദളിത് സംഘടനകൾ പ്രതിഷേധവുമായി രംഗത്തിറങ്ങി.
വെള്ളരിക്കുണ്ട് താലൂക്കിലെ കൊന്നക്കാടിൽ കഴിഞ്ഞ ദിവസം പി ആർ ഡി എസ് യുവജന സംഘം പ്രവർത്തകർ ശക്തമായ മുന്നറിയിപ്പുമായി രംഗത്ത് വന്നു. വൻ പ്രതിഷേധ പരിപാടികൾ നടത്തുവാൻ ഇവർ വെള്ളരിക്കുണ്ട് പോലീസിന്റെ അനുമതിയും തേടിയിരുന്നു. എന്നാൽ കോവിഡ് നിയന്ത്രണം കണക്കിലെടുത്ത് അഞ്ചു പേർ അടങ്ങുന്ന സംഘം പ്രതിഷേധിക്കുകയായിരുന്നു.
ഹത്രാസിൽ കൊലചെയ്യപ്പെട്ട ദളിത് പെൺകുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും അല്ലാത്ത പക്ഷം വരും ദിവസങ്ങളിൽ രാജ്യ വ്യാപകമായ പ്രക്ഷോഭ പരിപാടികൾക്ക് ദളിത് സംഘടനകൾ തയ്യാറാകുമെന്നും നേതാക്കൾ പറഞ്ഞു.
കൊന്നക്കാട് ടൗണിൽ നടന്ന പ്രതിഷേധ പരിപാടികൾക്ക് കെ വി രാധാകൃഷ്‌ണൻ, ശാഖ സെക്രട്ടറി കെ വി കൃഷ്ണൻ, കെ കെ നാരായണൻ, എം ബിനു, ജി കെ വേണുഗോപാൽ എന്നിവർ നേതൃത്വം നൽകി.
Keywords: News, Kerala, Kasaragod, Protest, Hathras case; Dalit organization organized the protest