കാസർകോട്: (my.kasargodvartha.com 01.10.2020) പപഴയ കാല കോൺഗ്രസ് നേതാവ് ലയണൽ ജോസഫ് നിര്യാതനായി. കാസർകോട് ജില്ലയിലെ കെ കെ എൻ ടി സി യുടെ പ്രസിഡണ്ടായിരുന്നു. കോടോത്ത് ഗോവിന്ദൻ നായർ, പി എ അഷ്‌റഫ് അലി, പി നാരായണൻ നായർ, പി ഗംഗാധരൻ നായർ എന്നിവരോടൊപ്പം പ്രവർത്തിച്ചു കൊണ്ട് പാർട്ടിയെ ശക്തപ്പെടുത്താൻ രംഗത്തിറങ്ങിയ നേതാവാണ് ലയണൽ ജോസഫ്. 1979 കാലഘട്ടത്തിൽ കാസർകോട് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടായിരുന്നു.
ഭാര്യ: ഹൈത ജോസഫ്. മൂന്നു മക്കൾ.
അദ്ദേഹത്തിന്റെ നിര്യണത്തിൽ കാസർകോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അനുശോചിച്ചു.
Keywords: Kerala, News, Obituary, Congress, Former Congress leader Lionel Joseph has died