Join Whatsapp Group. Join now!

കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട അസീസ് കടപ്പുറത്തിന് സ്വീകരണം നല്‍കി

Farmers' Welfare Fund Board Director Azeez kadappuram felicitated #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മൊഗ്രാല്‍ പുത്തൂര്‍: (my.kasargodvartha.com 17.10.2020) കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട ഐ എന്‍ എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറത്തിന് ഐ എന്‍ എല്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നല്‍കി.

സംസ്ഥാന സെക്രട്ടറി എം എ ലത്ത്വീഫ് ഉദ്ഘാടനം ചെയ്ത യോഗത്തില്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് പോസ്റ്റ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ഖലീല്‍ എരിയാല്‍ സ്വഗതവും അശ്‌റഫ് ബദര്‍ നഗര്‍ നന്ദിയും പറഞ്ഞു.

Farmers' Welfare Fund Board Director Azeez kadappuram felicitated


ഹമീദ് പടിഞ്ഞാര്‍, റസാഖ് എരിയാല്‍, സാദിഖലി കടപ്പുറം, ഹനീഫ് കടപ്പുറം, അബു എരിയാല്‍, അബ്ദുല്ല കുളങ്കര, ശംസുദ്ദീന്‍ എരിയാല്‍, ഇന്‍സമാം എരിയാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



Keywords: Kerala, News, Azeez kadappuram, Farmers' Welfare Fund Board Director, Farmers, Felicitated, Farmers' Welfare Fund Board Director Azeez kadappuram felicitated   

Post a Comment