കാസര്‍കോട്: (my.kasargodvartha.com 18.10.2020) കാസര്‍കോടിന് പൊന്‍തൂവലായി ഡെയിലി റൈഡേഴ്‌സ് ക്ലബ് കാസര്‍കോട്. ഇന്റര്‍നാഷണല്‍ ഒടാക്‌സ് ബ്രാവറ്റ് 200 കി മി സൈക്കിള്‍ റൈഡില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 30 ഓളം അംഗങ്ങള്‍ നിന്ന് ഡെയിലി റൈഡേഴ്‌സ് ക്ലബ്ബില്‍ നിന്നും 10 അംഗങ്ങള്‍ പങ്കെടുത്തു.
എട്ട് മണിക്കൂര്‍ 30 മിനിറ്റ് കൊണ്ട് മംഗളുരു മുതല്‍ കുന്താപുരം വരെ നടത്തിയ റൈഡില്‍ ഡെയിലി റൈഡേഴ്‌സ് ക്ലബ് അംഗങ്ങള്‍ റൈഡ് പൂര്‍ത്തീകരിച്ചു കാസര്‍കോട്ടേക്ക് മടങ്ങി.
കോവിഡ് ബോധവത്കരണത്തിന്റെ ഭാഗമായി നവംബര്‍ ആദ്യവാരം ക്ലബ് ഓള്‍ കേരള റൈഡ് സംഘടിപ്പിക്കുമെന്നും കൂടാതെ 2021 ജനുവരിയില്‍ നാഷണല്‍ സൈക്കള്‍ റൈഡ് നടത്തുമെന്നും ക്ലബ് പ്രസിഡണ്ട് അഡ്വ. പി എ ഫൈസല്‍ അറിയിച്ചു.
മംഗളൂരു മുതല്‍ കുന്താപുരം വരെ റൈഡില്‍ പങ്കെടുത്ത ക്ലബ് അംഗങ്ങള്‍ അഡ്വക്കേറ്റ് പി എ ഫൈസല്‍, ജനറല്‍ സെക്രട്ടറി അന്‍സാരി മീത്തല്‍, റിശാദ് പി ബി, ശറഫുദ്ദീന്‍ എസ് എം കെ, നിയാസ് ചട്ടഞ്ചാല്‍, ഗഫൂര്‍ ബേവിഞ്ച, അസര്‍ കളനാട്, തബ്ശീര്‍, അസ്ലം ഫിമെല്‍, മജീദ് എഡ്രൂട്‌സ്, ഹാരിസ് കൂരമ്പയല്‍ എന്നിവരാണ് പങ്കെടുത്തത്.
Keywords: Kerala, News, Daily Riders Club, Kasaragod, Daily Riders become Golden Feather of Kasaragod